GeneralLatest NewsNEWSTollywood

ബാലയ്യയെ കണ്ട് സ്‌ക്രീനിന് തീയിട്ട് ആരാധകര്‍!!

വിശാഖപട്ടണത്തിന് അടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയേറ്ററിലാണ് സംഭവം നടന്നത്

തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രം വീര സിംഹ റെഡ്ഡി മികച്ച പ്രതികരണം നേടുകയാണ്. എന്നാൽ, ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടയില്‍ ആവേശം കൊണ്ട് ആരാധകര്‍ സ്‌ക്രീനിന് തീയിട്ടു. വിശാഖപട്ടണത്തിന് അടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയേറ്ററിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

read also: നടി ലിസിയുമായുള്ള കുടുംബബന്ധം ‘തകര്‍ന്ന’തിനെ കുറിച്ച്‌ ചോദ്യം: അവതാരകനോട് ദേഷ്യപ്പെട്ട് മോഹന്‍ലാല്‍

ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്ത ചിത്രം  മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മ്മിച്ചത്.
ശ്രുതി ഹാസന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button