CinemaGeneralKollywoodLatest NewsSocial MediaWOODs

പ്രശസ്ത നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു

പ്രശസ്ത തമിഴ് നടൻ ടി എസ് ബാലയ്യയുടെ മകനാണ് ജൂനിയർ ബാലയ്യ

പ്രശസ്ത തമിഴ് ചലച്ചിത്രതാരം ജൂനിയർ ബാലയ്യ അന്തരിച്ചു. എഴുപതാം വയസ്സിൽ ചെന്നൈ വത്സരവാക്കത്തെ വസതിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സമാണ് മരണകാരണമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.

പ്രശസ്ത തമിഴ് നടൻ ടി എസ് ബാലയ്യയുടെ മകനാണ് രഘു ബാലയ്യ എന്നറിയപ്പെടുന്ന ജൂനിയർ ബാലയ്യ. 1953ൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് ബാലയ്യയുടെ ജനനം. ജൂനിയർ ബാലയ്യ തന്റെ ആദ്യ ചിത്രമായ ‘മേൽനാട്ടു മരുമകൾ’ എന്ന ചിത്രത്തിൽ അച്ഛനൊപ്പം അഭിനയിച്ചു കൊണ്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

കുംകി, തനി ഒരുവൻ, പുലി, നേർക്കൊണ്ട പാർവൈ, തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടെ ഏകദേശം 50 ചിത്രങ്ങളിൽ ബാലയ്യ അഭിനയിച്ചു. ചെന്നൈയിൽ ഹീലിംങ് സ്ട്രൈപ്സ് എന്ന സുവിശേഷ കേന്ദ്രം ആരംഭിച്ച് സുവിശേഷ പ്രവർത്തനങ്ങൾ ചെയ്ത് വരികയായിരുന്നു.
ബാലയ്യയുടെ സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ചെന്നൈയിൽ നടക്കുമെന്ന് കുടുംബാം​ഗങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button