CinemaGeneralKeralaLatest NewsMollywoodNEWSWOODs

സിനിമാപ്രേമികള്‍ക്ക് താല്പര്യത്തോടെ കാണാന്‍ പറ്റുന്ന ഒന്നാണ് കേരളീയം 2023 ലെ എക്സിബിഷന്‍: മന്ത്രി സജി ചെറിയാൻ

പാട്ടുപുസ്തകങ്ങള്‍, സിനിമാ പോസ്റ്ററുകള്‍ എന്നിവയും എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നു

കേരളീയം 2023 ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന എക്സിബിഷൻ സിനിമാപ്രേമികള്‍ക്ക് താല്പര്യത്തോടെ കാണാന്‍ പറ്റുന്ന ഒന്നാണെന്ന് മന്ത്രി സജി ചെറിയാൻ.

മന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വായിക്കാം

കേരളീയം 2023 ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ‘Milestones and Maestros: The Visual Legacy of Malayalam Cinema’ എക്സിബിഷന്‍ സിനിമാപ്രേമികള്‍ക്ക് താല്പര്യത്തോടെ കാണാന്‍ പറ്റുന്ന ഒന്നാണ്. മലയാള സിനിമയുടെ നാഴികക്കല്ലുകള്‍, ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍, മറ്റ് അപൂര്‍വ ചിത്രങ്ങള്‍ തുടങ്ങിയവയാണ് കനകക്കുന്നിലെ പ്രദര്‍ശനത്തില്‍ ഉള്ളത്. എക്സിബിഷന്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്നത് ഈയിടെ അന്തരിച്ച ചലച്ചിത്ര കലാസംവിധായകനും ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ സാബു പ്രവദാസാണ്.

അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം പൂർത്തീകരിച്ചത് എക്സിബിഷന്റെ വിദഗ്ദ്ധ സമിതി അംഗവും നിശ്ചല ഛായാഗ്രാഹകനുമായ ശ്രീ. ആർ.ഗോപാലകൃഷ്ണനാണ്. മലയാള സിനിമ സംബന്ധിച്ച 250 ലധികം ചിത്രങ്ങളും കൂടാതെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 2018 ലെ ഫെലോഷിപ്പ് ജേതാവും മുന്‍നിര മാധ്യമങ്ങളില്‍ ഗ്രാഫിക് ഡിസൈനറുമായിരുന്ന അന്തരിച്ച അനൂപ് രാമകൃഷ്ണന്‍റെ ഫെലോഷിപ്പ് പ്രബന്ധത്തിന്‍റെ വിഡിയോ ആവിഷ്ക്കാരം ‘മലയാളം സിനിമ ടൈറ്റിലോഗ്രഫി’ യും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.

അക്കാദമിയുടെ കൈവശമുള്ളതായ ആദ്യകാല മലയാള സിനിമാ മാസികകള്‍, പാട്ടുപുസ്തകങ്ങള്‍, സിനിമാ പോസ്റ്ററുകള്‍ എന്നിവയും എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നുണ്ട്.

.
.

 

 

shortlink

Related Articles

Post Your Comments


Back to top button