CinemaGeneralLatest NewsMollywoodNEWSWOODs

പ്രജേഷ് സെൻ ചിത്രം ഹൗഡിനി പൂർത്തിയായി

ആസിഫ് അലിയാണ് ഈ ചിതത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹൗഡിനി  എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് പൂർത്തിയായി. കോഴിക്കോട്ടും, രാജസ്ഥാനിലെ ഉദയ്പ്പൂരിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. മാജിക്കാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ മാജിക്ക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും, സംഘർഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ആസിഫ് അലിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗുരു സോമ സുന്ദരം, പ്രശാന്ത് അലക്സാണ്ടർ, ശ്രീകാന്ത് മുരളി, തുടങ്ങിയവർ അഭിനയിക്കുന്നു. സം​ഗീതം – ബിജി പാൽ, ഛായാഗ്രഹണം – നൗഷാദ് ഷെറീഫ്, എഡിറ്റിംഗ് ബിജിത് ബാല, കലാസംവിധാനം – ത്യാഗു എന്നിവരാണ്.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഗിരീഷ് മാരാർ, പ്രൊഡക്ഷൻ മാനേജർ – ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – മനോജ്.എൻ. പ്രൊഡക്ഷൻ കൺട്രോളർ – ജിത്ത് പിരപ്പൻ കോട്, കളർ യെല്ലോ പ്രൊഡക്ഷൻസ്, കർമ്മ മീഡിയാ പ്രജേഷ് സെൻ മൂവി ക്ലബ്ബ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പിആർഒ: വാഴൂർ ജോസ്, ഫോട്ടോ ലിബിസൺ ഗോപി.

shortlink

Related Articles

Post Your Comments


Back to top button