CinemaLatest NewsMovie Gossips

‘ദേവിയുടെ അടുത്തേക്ക് പോകാനായില്ല, അകലെ നിന്ന് ആ ചൈതന്യം അനുഭവിച്ചു’; മതപരമായ വിവേചനം മാറണമെന്ന് അമല പോൾ

കൊച്ചി: പ്രശസ്തമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദർശനം നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി നടി അമല പോൾ. ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അകലെ നിന്ന് അനുവഭിച്ചുവെന്ന് നടി കുറിച്ചു. ക്ഷേത്രത്തിലെ രജിസ്റ്ററിൽ എഴുതിയ കുറിപ്പിലാണ് അമല പോൾ തന്റെ വികാരം പങ്കുവെച്ചത്. റോഡിൽ നിന്ന് ദർ‌ശനം നടത്തി പ്രസാദവും വാങ്ങി അമല പോൾ മടങ്ങുകയായിരുന്നു. അമലയുടെ പ്രതിഷേധ കുറിപ്പ് സോഷ്യൽ മീഡിയകളിൽ ചർച്ചയ്ക്ക് വഴി തെളിച്ചു.

‘മതപരമായ വിവേചനം 2023ലും നിലനിൽക്കുന്നുവെന്നതിൽ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തിൽ ഉടൻ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും’, ക്ഷേത്ര രജിസ്റ്ററിൽ താരം കുറിച്ചു.

നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു അമല ക്ഷേത്രത്തിൽ എത്തിയത്. എന്നാൽ, ക്ഷേത്രഭാരവാഹികൾ ഇവരെ തടയുകയായിരുന്നു. അമല ക്രിസ്ത്യൻ ആണെന്നും ക്ഷേത്രത്തിൽ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്നുമുള്ള ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതർ ദർശനം നിഷേധിച്ചത്. അതേസമയം, നിലവിലെ ആചാരങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ക്ഷേത്ര ഭാരവാഹികൾ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button