CinemaGeneralKeralaKollywoodLatest NewsMollywoodNEWSSocial MediaWOODs

വെറും 30 സെക്കന്റ് റീൽസിന് മലയാളിയായ അമല ഷാജി ചോദിച്ചത് 2 ലക്ഷവും വിമാന ടിക്കറ്റും, തല കറങ്ങിപോയെന്ന് നടൻ പിരിയൻ

അമല ഷാജി ചോദിച്ചത് 2 ലക്ഷവും വിമാന ടിക്കറ്റും

മലയാളിയായ ഇൻസ്റ്റ​ഗ്രാം സൂപ്പർ താരം അമല ഷാജിക്കെതിരെ ആരോപണവുമായി തമിഴ് നടൻ പിരിയൻ രം​ഗത്തെത്തിയിരിക്കുകയാണ്. അമിതമായ തുക ചോദിച്ചുവെന്നാണ് ആരോപണം. പിരിയൻ സംവിധാനം ചെയ്ത്, നായകനായി എത്തുന്ന അരണം എന്ന ചിത്രത്തിന്റെ പ്രമോഷനായാണ് താൻ അമലയെ സമീപിച്ചതെന്നും വ്യക്തമാക്കി.

എന്നാൽ അമല ഷാജി ചോദിച്ചത് 2 ലക്ഷവും വിമാന ടിക്കറ്റും ഉൾപ്പെടെയാണ്, അത് കേട്ടപ്പോൾ തല കറങ്ങി പോയെന്നും പിരിയൻ പറയുന്നു. നായികയ്ക്ക് തന്നെ കൊടുക്കാൻ ശമ്പളം ഇല്ല, അപ്പോഴാണ് 30 സെക്കന്റിന് 2 ലക്ഷവും വിമാന ടിക്കറ്റുമെന്ന് പിരിയൻ.

ആ തുക വല്ല നല്ല കാര്യങ്ങൾക്കും ഉപയോ​ഗിക്കുമെന്ന് അമലയോട് പറഞ്ഞെന്നും പിരിയൻ പറയുന്നു. താൻ പോലും ഫ്ളൈറ്റിൽ യാത്ര ചെയ്യാറില്ല, അതിനാൽ സിനിമാ പ്രമോഷന് വിളിച്ച ഒരാൾ വിമാന ടിക്കറ്റ് ചോദിക്കുന്നത് അം​ഗീകരിക്കാനാകില്ലെന്നും പിരിയൻ.

 

 

 

shortlink

Related Articles

Post Your Comments


Back to top button