GeneralLatest NewsMollywoodNEWSWOODs

കേരളത്തിന്‍റെ ബാറ്റ്സ്മാന്‍മാരെ വിറപ്പിച്ച് സിക്സ് മഴ തീര്‍ത്ത അഖിൽ മലയാളത്തിന്റെ പ്രിയ നടിയുടെ മകൻ !!!

താരത്തിന്റെ അടുത്ത് തന്നെ റിലീസ് ആകാന്‍ പോകുന്ന പടമാണ് ഏജന്റ്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ആദ്യ മത്സരത്തില്‍ ഉണ്ണി മുകുന്ദൻ നയിച്ച കേരള സ്‍ട്രൈക്കേഴ്‍സിന് വലിയ പരാജയം നേരിടേണ്ടി വന്നു. തെലുങ്ക് വാരിയസിനുവേണ്ടി രണ്ട് സ്പെല്ലുകളില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ തെലുങ്ക് താരം അഖിലിന്‍റെ ബാറ്റിംഗാണ് കേരള സ്‍ട്രൈക്കേഴ്‍സിന്റെ തോൽവിയ്ക്ക് കാരണമായത്. ഇതോടെ കേരളത്തിന്‍റെ ബാറ്റ്സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ഇടത്ത് സിക്സ് മഴ തീര്‍ത്ത അഖിലിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

read also: സുകുവേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ മക്കള്‍ രണ്ടാളും ഞാനും വേറെയായി താമസിക്കുമായിരുന്നില്ല : മല്ലിക സുകുമാരൻ

തെന്നിന്ത്യൻ സൂപ്പർ താരം നാഗാര്‍ജ്ജുനയുടെയും അമലയുടെയും മകനാണ് അഖിൽ. താരത്തിന്റെ അടുത്ത് തന്നെ റിലീസ് ആകാന്‍ പോകുന്ന പടമാണ് ഏജന്റ്. ഈ ചിത്രത്തിൽ പ്രധാന വേഷത്തില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ട്. ഉള്ളടക്കം, സൂര്യ ഗായത്രി, c/o സൈറ ബാനു തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതയാണ് അമല.

shortlink

Related Articles

Post Your Comments


Back to top button