GeneralLatest NewsMollywoodNEWSWOODs

കുഞ്ചാക്കോ ബോബന്റെ നായിക ഇന്ന് രാജ്യത്തെ അറിയപ്പെടുന്നൊരു ബിസിനസുകാരി!!

നീമ സാൻഡൽ സോപ്പിന്റെ പരസ്യത്തിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രീതി

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘മഴവില്ല്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നായികയെ ഓർമ്മയില്ലേ? 1999-ൽ പുറത്തിറങ്ങിയ മഴവില്ലിൽ വീണയായി എത്തി മലയാളികളുടെ ഇഷ്ടം നേടിയ നായികയാണ് പ്രീതി ഝംഗിയാനി. സിനിമയിൽ മാത്രമല്ല പരസ്യ രംഗത്തും സജീവമായിരുന്നു പ്രീതി.

നീമ സാൻഡൽ സോപ്പിന്റെ പരസ്യത്തിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രീതി ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നായ ‘മൊഹബത്തേനി’ലെ നായികയാണ്. പരസ്യങ്ങളിലും സിനിമകളിലും നിറഞ്ഞുനിന്നിരുന്ന താരത്തിന്റെ ഇന്നത്തെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

read also: നടി കീർത്തി സുരേഷിന്റെ വിവാഹം ഉടൻ? മേനക സുരേഷ് പറയുന്നു

രാജ്യത്തെ അറിയപ്പെടുന്നൊരു ബിസിനസുകാരിയാണ് പ്രീതി ഇന്ന്. രാജ്യത്തെ ആദ്യ പ്രൊഫഷണൽ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പായ പ്രോ പഞ്ച ലീഗിന്റെ സഹ മേധാവിയാണ് പ്രീതി. ഭർത്താവ് പർവീൻ ദബാസുമായി ചേർന്ന് 2020 ൽ സ്വെൻ എന്റർടെയിൻമെന്റ് ആണ് ആദ്യം സ്ഥാപിച്ചത്. പിന്നീട് 2020 ഫെബ്രുവരിയിൽ ഞങ്ങൾ രാജ്യത്തെ ആദ്യ പ്രൊഫഷണൽ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പായ പ്രോ പഞ്ച ലീഗ് തുടങ്ങിയെന്ന് പ്രീതി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button