InterviewsLatest NewsNEWS

നായികയാകാനുള്ള ഭംഗിയില്ലെന്ന് പറഞ്ഞു: അവതാരക അപമാനിച്ചെന്ന് സ്വാസിക

മിനിസ്‌ക്രീനിൽ നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് സ്വാസിക. സിനിമാ പാരമ്പര്യം ഒന്നുമില്ലാതെ അഭിനയത്തിലേക്ക് എത്തിയത് കൊണ്ട് തന്നെ കരിയറില്‍ പല വെല്ലുവിളികളും വിമര്‍ശനങ്ങളും സ്വാസികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ തനിക്ക് ഒരു നായികയാകാനുള്ള ഭംഗിയില്ലെന്ന പരിഹാസം പോലും സ്വാസികയ്ക്ക് കേട്ടിട്ടുണ്ട്. തമിഴില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു താരത്തിന് ഇങ്ങനെയൊരു വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം തനിക്ക് നേരെയുണ്ടായ അവഹേളനത്തെ പറ്റി പറഞ്ഞത്.

സ്വാസികയുടെ വാക്കുകൾ :

‘ഒരു അഭിമുഖത്തില്‍ വച്ച് അവതാരകയാണ് ഇത്തരത്തില്‍ അപമാനിച്ചത്. അറിയപ്പെടുന്ന ഒരു ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു ഈ അവതാരക. മുഖം നിറച്ച് കുരുക്കളും വലിയ മൂക്കുമൊക്കെയായി നായികയ്ക്ക് വേണ്ട ഭംഗിയില്ലെന്ന് പറഞ്ഞു. എന്നാല്‍ താന്‍ പിന്നീട് അഭിനയിച്ച സിനിമകളും സീരിയലുകളുമെല്ലാം ചെയ്തത് ഈ മുഖക്കുരു വച്ചിട്ട് തന്നെയാണ്. ഈ മുഖക്കുരു ഇല്ലാത്ത മുഖം ഇന്നേ വരെ താന്‍ കണ്ടിട്ടില്ല. വ്യക്തിപരമായും കണ്ടിട്ടില്ല, സ്‌ക്രീനിലും കണ്ടിട്ടില്ല’.

2022ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്നാണ് സ്വാസികയുടെത്. ‘ചതുരം’ സിനിമയിലെ പ്രകടനങ്ങളടക്കം താരം ചര്‍ച്ചയില്‍ നിറയാന്‍ കാരണമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button