Latest NewsNEWSSocial Media

ഈ വിജയം ഉണ്ണിയുടെ അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം : ശ്വേത മേനോന്‍

100 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം. ഉണ്ണിയുടെ അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് മാളികപ്പുറത്തിന്റെ വിജയമെന്ന് പ്രശംസിച്ചിരിക്കുകയാണിപ്പോള്‍ നടി ശ്വേത മേനോന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

പോസ്റ്റിന്റെ പൂർണ്ണരൂപം :

‘100 കോടി കടന്ന മാളികപ്പുറത്തിന്റെ അഭൂതപൂര്‍വമായ വിജയത്തിന് എന്റെ പ്രിയപ്പെട്ട ഉണ്ണിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! നിന്റെ അര്‍പ്പണബോധത്തിനും കഠിനാധ്വാനത്തിനും ഫലമുണ്ടായി. ഈ വിജയം നിന്റെ ബിഗ് സ്‌ക്രീന്‍ യാത്രയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു. നിന്റെ ഭാവി ഉദ്യമങ്ങളില്‍ എല്ലാവിധ ആശംസകളും നേരുന്നു. നീ തിളങ്ങിക്കൊണ്ടിരിക്കട്ടെ. ഒരു നക്ഷത്രം പോലെ തിളങ്ങുക, ഉണ്ണി!’.

shortlink

Related Articles

Post Your Comments


Back to top button