Latest NewsNew ReleaseNEWS

ഈ ടീം നിങ്ങളെ നിരാശപ്പെടുത്തില്ല, ‘വെടിക്കെട്ട്’ ഇന്ന് മുതല്‍ തിയേറ്ററുകളില്‍

ബാദുഷ സിനിമാസിന്റെയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും നിര്‍മ്മാണത്തില്‍ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന വെടിക്കെട്ട് ഇന്ന് മുതല്‍ തിയേറ്ററുകളില്‍ എത്തുകയാണ്. കുടുംബങ്ങള്‍ അടക്കം എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ ആകര്‍ഷിക്കുന്ന ചിത്രമായിരിക്കും വെടിക്കെട്ട് എന്നും യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതിയ അനുഭവമാകും ഈ സിനിമയെന്നും നിര്‍മ്മാതാവ് ബാദുഷ പറഞ്ഞു. എല്ലാവരും സിനിമ കണ്ട് അഭിപ്രായം പറയണമെന്നും, ഈ ടീം നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പ്രതിപാദിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ലോകകപ്പ് തുടങ്ങുമ്പോൾ…, അർജൻ്റീനയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകരുടെ പ്രാർത്ഥനക്ക് മുന്നിൽ, അന്ന് മെസ്സി പറഞ്ഞ വാക്കുകൾ തന്നെയാണ്.., ഇരുന്നൂറോളം പുതുമുഖങ്ങളുടെയും അവരുടെ അമ്മമാരുടെയും പ്രാർത്ഥനകൾക്കും പ്രതീക്ഷകൾക്കും മുന്നിൽ എനിക്കും പറയാനുള്ളത്…,
‘ഈ ടീം നിങ്ങളെ നിരാശപ്പെടുത്തില്ല…!!’
‘വെടിക്കെട്ട്’ ഇന്ന് മുതൽ തീയറ്ററുകളിൽ…
എല്ലാവരും കാണണം, അഭിപ്രായം അറിയിക്കണം.

 

shortlink

Related Articles

Post Your Comments


Back to top button