GeneralLatest NewsMollywoodNEWSWOODs

സിനിമയില്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്: തുറന്ന് പറഞ്ഞു നടി നവ്യ നായർ

പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു.

വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത നടി നവ്യ നായർ സിനിമയിൽ വീണ്ടും സജീവമാകുകയാണ്. വിവാഹശേഷം നൃത്തത്തിലേക്കും സിനിമയിലേക്കും തിരിച്ചെത്തിയതിന്റെ കാരണം പങ്കുവയ്ക്കുകയാണ് താരമിപ്പോൾ. അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോഴാണ് തനിക്ക് പല കാര്യങ്ങളും മനസ്സിലായതെന്നും പ്രസവത്തിന് ശേഷം മാനസികവും ശാരീരികവുമായ ചില മാറ്റങ്ങള്‍ തനിക്ക് സംഭവിച്ചിരുന്നുവെന്നും നവ്യ പറയുന്നു.

read also: ജിസ് ജോയ് ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും

‘എന്തെങ്കിലും കാര്യത്തില്‍ എന്‍ഗേജ്ഡ് ആയിട്ടില്ലെങ്കില്‍ മനസ്സ് മരവിച്ച്‌ പോകുമെന്ന് തോന്നി. അങ്ങനെയാണ് ഡാന്‍സിലേക്ക് തിരികെ എത്തിയത്. ഇപ്പോള്‍ ജീവിതത്തില്‍ നല്ല തിരക്കിലാണ്. എന്നാല്‍ കുടുംബത്തിന്റെ കാര്യം ശ്രദ്ധിക്കാനും താന്‍ മറക്കാറില്ല. മകന്റെ കാര്യവും സന്തോഷേട്ടന്റെ കാര്യവും ശ്രദ്ധിക്കാറുണ്ടെന്നും അതൊക്കെ ചെയ്യുമ്പോള്‍ തിരക്കുകളൊന്നും തിരക്കുകളല്ലാതാവുമെന്നും’ നവ്യ പങ്കുവച്ചു.

മലയാള സിനിമയില്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്നും നവ്യ നായര്‍ പറയുന്നു. തനിക്കെതിരെ അത്തരത്തില്‍ ചിലര്‍ പ്രവര്‍ത്തിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും നവ്യ കൂട്ടിച്ചേർത്തു. ‘പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ വിശദീകരിക്കുന്നില്ല, പക്ഷേ ഉണ്ടായിട്ടുണ്ട്. എനിക്ക് എതിരെ അത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയില്‍ മാറ്റി നിര്‍ത്തിയതായിട്ട് ഞാന്‍ അറിഞ്ഞിട്ടുണ്ട്’ നവ്യ നായര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button