GeneralLatest NewsNEWS

ഈഗോ പ്രശ്‌നങ്ങള്‍ വരികയാണെങ്കില്‍ ആ ബന്ധം അവിടെ വച്ച്‌ അവസാനിപ്പിക്കണം : വിജയ് ബാബു

സിനിമയാണെങ്കിലും ജീവിതമാണെങ്കിലും ഏത് പാര്‍ട്ണര്‍ഷിപ്പും നന്നായി പോകണമെങ്കില്‍ ഓരോരുത്തരുടെയും സ്ഥാനങ്ങള്‍ ആദ്യമേ തീരുമാനിച്ചിരിയ്ക്കണമെന്ന് വിജയ് ബാബു. നിര്‍മാതാവ് എന്നതിലുപരി നടന്‍ കൂടിയായ വിജയ് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. അടുത്തയിടെ വിജയ് ബാബു തന്നെ ഉപദ്രവിച്ചെന്ന് കാണിച്ച്‌ പ്രശസ്ത നടി പരാതിയുമായി വന്നത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയിയലൂടെയും അല്ലാതെയുമായി പല വിവാദങ്ങളുമുണ്ടായതോടെ കുറച്ച്‌ കാലത്തേക്ക് സിനിമയില്‍ നിന്ന് തന്നെ വിട്ട് നില്‍ക്കുകയായിരുന്നു നടന്‍. ഒടുവില്‍ ‘എങ്കിലും ചന്ദ്രികേ’ എന്ന പേരിലൊരുങ്ങുന്ന പുതിയ സിനിമയുമായി വീണ്ടുമൊരു തിരിച്ച്‌ വരവിന്റെ പാതയിലാണ് താരം. ഇതുവരെയുള്ള തന്റെ ജീവിതത്തെ കുറിച്ചും പ്രതിസന്ധികളെ പറ്റിയുമൊക്കെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് വിജയ്.

വിജയുടെ വാക്കുകൾ :

‘ഏത് പാര്‍ട്ണര്‍ഷിപ്പും നന്നായി തന്നെ പോകണമെങ്കില്‍ ഓരോരുത്തരുടെയും സ്ഥാനങ്ങള്‍ ആദ്യമേ തീരുമാനിച്ചിരിക്കണം. അതിപ്പോള്‍ സിനിമയാണെങ്കിലും ജീവിതമാണെങ്കിലും അങ്ങനെ തന്നെയാണ്. ഒപ്പമുള്ളയാള്‍ അവരുടെ ജോലി കൃത്യമായി ചെയ്യാതെ വരികയാണെങ്കില്‍, അവരുമായി എന്തെങ്കിലും ഈഗോ പ്രശ്‌നങ്ങള്‍ വരികയാണെങ്കില്‍ ആ ബന്ധം അവിടെ വച്ച്‌ അവസാനിപ്പിക്കുന്നതാണ് ഏറ്റവും നല്ല കാര്യം. പാര്‍ട്ണര്‍ഷിപ്പില്‍ ആണെന്നോ പെണ്ണെന്നോയില്ല. മെയിലും മെയിലുമാവാം, ഫീമെയിലും ഫീമെയിലുമാവാം. വേറൊരാള്‍ക്ക് ഞാനാണ് കൂടുതല്‍ ചെയ്യുന്നത്, മറ്റൊരാള്‍ ഓവര്‍ ഷാഡോ ചെയ്യുന്നു എന്നൊക്കെ തോന്നിയാല്‍ പിന്നെ അവിടെയൊരു പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാവില്ല.

ഇതുവരെ താന്‍ റിയല്‍ എസ്റ്റേറ്റോ ഹോട്ടലുകളോ ഒന്നും നടത്തിയിട്ടില്ല. പഠനം കഴിഞ്ഞതിന് ശേഷം ഞാനെപ്പോഴും എന്റര്‍ടെയ്ന്‍മെന്റ് മേഖലയില്‍ തന്നെയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷമായ ആ മേഖലയില്‍ മാത്രമേ താന്‍ ജോലി ചെയ്തിട്ടുള്ളു. മറ്റ് ജോലി അറിയുകയുമില്ല. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുക തന്നെയാണ് ഞാന്‍ മുന്‍പും ചെയ്തു കൊണ്ടിരുന്നത്. ടെലിവിഷന്‍ മേഖലയിലായാലും അങ്ങനെ തന്നെയായിരുന്നു. സിനിമയിലൂടെ ഇപ്പോഴും അതുതന്നെ ചെയ്യുന്നു.’

shortlink

Related Articles

Post Your Comments


Back to top button