GeneralLatest NewsNEWS

ഡബ്ല്യുസിസി ഇല്ലെങ്കിലും നിയമനടപടികള്‍ നടക്കുമായിരുന്നു, ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല : ഇന്ദ്രന്‍സ്

സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്ന് നടൻ ഇന്ദ്രൻസ്. പുരുഷനും എത്രയോ മുകളിലാണ് സ്ത്രീ എന്ന് തിരിച്ചറിയാത്തവരാണ് സ്ത്രീ സമത്വം ആവശ്യപ്പെടുന്നവര്‍ എന്ന് നടന്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഡബ്ല്യൂസിസിയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയവേ ഡബ്ല്യൂസിസി എന്ന സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചര്‍ച്ചയാകുകയും നിയമ പോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു എന്നും ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

താരത്തിന്റെ വാക്കുകൾ :

‘സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം, സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ എത്രയോ മുകളിലാണ്. ഇത് തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നവര്‍ മാത്രമേ പുരുഷന്മാരെപ്പോലെ തുല്യരാകാന്‍ ആവശ്യപ്പെടുകയുള്ളൂ. ഡബ്ല്യുസിസി ഇല്ലെങ്കില്‍ പോലും നടി അക്രമിക്കപ്പെ‌ട്ട കേസില്‍ നിയമനടപടികള്‍ അതിന്റെ വഴിക്ക് പോകുമായിരുന്നു. വാസ്തവത്തില്‍, ഈ സംഘടന ഇല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ ആള്‍ക്കാര്‍ പിന്തുണയുമായി രംഗത്തെത്തുമായിരുന്നു.

സിനിമ എന്നത് സമൂഹത്തിന്റെ ഒരു ഭാഗം മാത്രമാണ്. സമൂഹത്തില്‍ എന്ത് സംഭവിക്കുന്നുവോ അത് ഇവിടെയും സംഭവിക്കും. എല്ലാവരും സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രശ്‌നങ്ങളെ എത്രമാത്രം ഒരു സംഘടനയ്‌ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അവള്‍ എനിക്ക് മകളെ പോലെയാണ്. അവള്‍ക്ക് സംഭവിച്ചത് കേട്ട് എനിക്ക് വളരെ വിഷമം തോന്നി. എന്നാല്‍, സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരനായി പ്രഖ്യാപിക്കുക. ദിലീപ് കുറ്റക്കാരനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇനി ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ എനിക്കത് വലിയ ഞെട്ടലുണ്ടാക്കും’.

shortlink

Related Articles

Post Your Comments


Back to top button