GeneralLatest NewsNEWS

തികച്ചും അവിസ്മരണീയമായ നിമിഷം: മോഹൻലാലിനൊപ്പം ചുവടു വച്ച് അക്ഷയ് കുമാർ

ഏഷ്യാനെറ്റ് എം ഡി കെ മാധവന്റെ മകന്റെ കല്യാണ ചടങ്ങിൽ മോഹൻലാലിനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. രാജസ്ഥാനിൽ ആയിരുന്നു കല്യാണ ചടങ്ങുകൾ. പഞ്ചാബി താളത്തിനൊപ്പം കാലുകൾ തമ്മിൽ കോർത്ത് ചുവടുവയ്ക്കുന്ന വീഡിയോ അക്ഷയ് കുമാർ തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. കല്യാണത്തിന് നിരവധി സിനിമാതാരങ്ങളാണ് എത്തിയിരിക്കുന്നത്.

‘നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നേക്കും ഓർക്കും മോഹൻലാൽ സാർ. തികച്ചും അവിസ്മരണീയമായ നിമിഷം’, അക്ഷയ് കുമാർ കുറിച്ചു. പിന്നാലെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി.

https://www.instagram.com/p/Cod_wvdJiyX/

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. പൂര്‍ണ്ണമായും രാജസ്ഥാനില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ജയ്സാല്‍മീര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും ഹരിപ്രശാന്ത് വര്‍മ്മയും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button