GeneralLatest NewsNEWS

എനിക്ക് വേണ്ടി ക്ഷേത്രം പണിയാതെ ആ പണം വിദ്യാഭ്യാസത്തിനും ആശുപത്രികൾ പണിയുന്നതിനും ഉപയോഗിക്കൂ: സോനു സൂദ്

തന്റെ പേരിൽ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും അതിർത്തിയിൽ ക്ഷേത്രം നിർമ്മിച്ചവർക്ക് നന്ദി പറഞ്ഞ് ബോളിവുഡ് നടൻ സോനു സൂദ് രംഗത്ത്. തനിക്ക് വേണ്ടി ക്ഷേത്രങ്ങൾ കെട്ടി പണം കളയാതെ അത് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും ദരിദ്രരെ സുഖപ്പെടുത്താനും കഴിയുന്ന ആശുപത്രികൾ നിർമ്മിക്കാനും ഉപയോഗിക്കണമെന്ന് സോനു ആരാധകരോട് അഭ്യർത്ഥിച്ചു. ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിലാണ് ഇക്കാര്യം കണ്ടത്. ‘റിയൽ ഹീറോ ഓഫ് ഇന്ത്യയുടെ സോനു സൂദ് ക്ഷേത്രം’ എന്നുള്ള ഒരു ബാനറുള്ള സോനു സൂദിന്റെ പ്രതിമയും സ്ഥാപിച്ചു.

താരത്തിന്റെ പോസ്റ്റ് :

‘അങ്ങനെ ആന്ധ്രയുടെയും തെലങ്കാനയുടെയും അതിർത്തിയിൽ നിർമ്മിച്ചിരിക്കുന്ന മറ്റൊരു ക്ഷേത്രത്തെക്കുറിച്ച് ഇപ്പോൾ അറിയാൻ കഴിഞ്ഞു. തെലങ്കാനയിലും ആന്ധ്രയിലും അവർ നിർമ്മിച്ച നാലാമത്തെ ക്ഷേത്രമാണിത്, ചെന്നൈയിൽ ഒന്ന്. എനിക്ക് പറയാൻ വാക്കുകളില്ല, വിനയം തോന്നുന്നു. ആളുകൾ എന്നെ വളരെയധികം സ്നേഹിക്കുന്നതിൽ നന്ദി. പക്ഷേ ഞാൻ ഇതിനൊക്കെ പൂർണ്ണമായും അർഹനല്ലെന്ന് അറിയാം.

എനിക്ക് നിങ്ങൾ ഇത്രയധികം സ്നേഹം നൽകുമെന്ന് ഒരിക്കലും കരുതിയില്ല, ഓരോ വ്യക്തിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, എനിക്ക് വേണ്ടി ക്ഷേത്രങ്ങൾ കെട്ടി പണം കളയാതെ അത് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും ദരിദ്രരെ സുഖപ്പെടുത്താനും കഴിയുന്ന ആശുപത്രികൾ നിർമ്മിക്കാൻ ശ്രമിക്കുക’.

shortlink

Related Articles

Post Your Comments


Back to top button