GeneralLatest NewsNEWS

ദിലീപ് ആദ്യമായി കാര്‍ വാങ്ങിയതിന്റെ പേരില്‍ ടെന്‍ഷനടിച്ചത് ഞാനായിരുന്നു : ലാല്‍ ജോസ്

ദിലീപ് ആദ്യമായി കാര്‍ വാങ്ങിയതിന്റെ പേരില്‍ ടെന്‍ഷനടിച്ചത് താനാണെന്ന് ലാല്‍ ജോസ്. കാറൊക്കെ വാങ്ങി പൈസയും സിനിമയും കിട്ടിയില്ലെങ്കില്‍ എങ്ങനെ ഇതിന്റെ ലോണും കാര്യങ്ങളും അടയ്ക്കും എന്നോര്‍ത്താണ് ടെന്‍ഷന്‍ തോന്നിയത് എന്നാണ് ലാൽ ജോസ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ലാൽ ജോസിന്റെ വാക്കുകൾ :

‘ദിലീപ് ആദ്യമായി ഒരു കാര്‍ ഒക്കെ വാങ്ങിയിട്ട് എന്നെ കാണിക്കാന്‍ വേണ്ടി വന്നത് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. ഒരു വെള്ള മാരുതി. ഞാന്‍ സ്വന്തമായി ഒരു കാര്‍ വാങ്ങിയപ്പോള്‍ എനിക്ക് ഇത്രയും സന്തോഷം ഉണ്ടായില്ല. അതുപോലെ ഇത്രേം പേടിയും ഉണ്ടായിരുന്നില്ല.

പേടി മറ്റൊന്നുമല്ല, കാറൊക്കെ വാങ്ങി ഇനി പൈസയും സിനിമയും കിട്ടിയില്ലെങ്കില്‍ എങ്ങനെ ഇതിന്റെ ലോണും കാര്യങ്ങളും അടയ്ക്കും എന്നോര്‍ത്താണ് ടെന്‍ഷന്‍ തോന്നിയത്. പക്ഷെ ദിലീപ് ഭയങ്കര ബോള്‍ഡ് ആയിരുന്നു. ലോണൊക്കെ അടക്കാം. അതൊക്കെ അടച്ചു പോകുമെന്ന നിലപാടില്‍ ആയിരുന്നു ദിലീപ്.

ഞാന്‍ കരിയറില്‍ പിടിച്ചു കയറി വരുന്നതിന്‌ഇടയില്‍ ദിലീപും രക്ഷപെടാന്‍ തുടങ്ങിയിരുന്നു. മാനത്തെകൊട്ടാരം ഹിറ്റായി. പിന്നാലെ വന്ന ചിത്രങ്ങളെല്ലാം വലിയ വിജയമായി. സല്ലാപത്തില്‍ ജൂനിയര്‍ യേശുദാസ് എന്ന കഥാപാത്രം ദിലീപിന്റെ കരിയറിനെ തന്നെ മാറ്റി മറിച്ചു. മഞ്ജു വാര്യര്‍ എന്ന നടിയുടെ രംഗ പ്രവേശം ആ സിനിമയിലൂടെയാണ് നടന്നത്. അപ്പോള്‍ തന്നെ ദിലീപ് ഒരു സ്റ്റാറായി കഴിഞ്ഞിട്ടുണ്ടായിരുന്നു.’

shortlink

Related Articles

Post Your Comments


Back to top button