GeneralLatest NewsMollywoodNEWSWOODs

‘കളിക്കുന്ന തിയറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല, ഒരു സിനിമയ്ക്കും ഈ ഗതി വരരുത്’: വിന്‍സി അലോഷ്യസ്

ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല

നടി വിന്‍സി അലോഷ്യസ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് രേഖ. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന് ഷോകള്‍ കുറവാണെന്നും പോസ്റ്ററുകള്‍ പോലുമില്ലെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നായിക വിന്‍സി. വലിയ താരങ്ങള്‍ ഇല്ലാത്തതുകൊണ്ട് ചിത്രത്തിന് ഷോകള്‍ കിട്ടിയില്ലെന്നാണ് വിന്‍സി പറയുന്നത്.

READ ALSO: മുൻനിരയിലേക്ക് എത്തുന്നതിന് ചില വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങേണ്ടി വരും : കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് അനുഷ്‌ക ഷെട്ടി

വിന്‍സിയുടെ കുറിപ്പ്

ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ. ആളുകള്‍ ചോദിക്കുന്നു എന്താ ഷോകള്‍ കുറവാണല്ലോ, ഞങ്ങളുടെ നാട്ടില്‍ ഇല്ലല്ലോ, പോസ്റ്റര്‍ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാല്‍ നല്ല വിഷമം ഉണ്ട്. ഇങ്ങനെയാവും എന്ന് വിചാരിച്ചില്ല. ആകെ ഉള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രം ഉള്ളൂ. വല്യ സ്റ്റാര്‍ കാസ്റ്റ് ഒന്നും ഇല്ലാത്തോണ്ട് ഞങ്ങള്‍ക്ക് ഇത്രയൊക്കെ കാര്യങ്ങള്‍ കിട്ടത്തുള്ളൂ. ഇനി നിങ്ങളുടെ കയ്യിലാണ്. ഉള്ള തിയറ്ററിലുള്ള ഷോ(1 ഷോ) അത് കാണാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ നാളെ ഞങ്ങളുടെ സിനിമ അവിടെ കാണില്ല. നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button