BollywoodCinemaLatest NewsWOODs

ബോളിവുഡിന്റെ സ്വപ്ന സുന്ദരി രേഖക്ക് ഇന്ന് 69 ആം പിറന്നാൾ, ആശംസകളുമായി ആരാധകർ

നായികാ പദവിയിൽ തിളങ്ങി നിന്ന നടി വിവാദങ്ങളിലും നിറഞ്ഞ് നിന്നിരുന്നു

ബോളിവുഡിലെ മുതിർന്ന നടിയും നിത്യഹരിത യൗവനത്തിന് ഉടമയുമെന്ന് ആരാധകർ വിളിക്കുന്ന രേഖക്ക് ഇന്ന് 69 ആം പിറന്നാളാണ്. ബോളിവുഡ് സൗന്ദര്യ റാണിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ.

സിൽസില, ഉംറാവു ജാൻ, ഖൂബ്‌സൂറത്ത്, ഖൂൻ ഭാരി മാംഗ്, ആസ്ത തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ താരം ആരാധകരുടെ പ്രിയതാരമായി തീർന്നത്. അറുപതുകളുടെ അവസാനത്തിലും, ഫാഷൻ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തികൂടിയാണ് നടി രേഖ. നായികാ പദവിയിൽ തിളങ്ങി നിന്ന നടി വിവാദങ്ങളിലും നിറഞ്ഞ് നിന്നിരുന്നു. രേഖ – അമിതാബ് ബച്ചൻ കഥകളില്ലാതെ ബോളിവുഡ് കടന്നുപോയിരുന്നില്ല. നടിയുടെ ജീവിതവും സിനിമകളും പ്രണയങ്ങളുമെല്ലാം എന്നും ആരാധകർക്ക് ചർച്ച ചെയ്യാൻ പ്രിയപ്പെട്ട വിഷയങ്ങളാണ്.

ഉംറാവു ജാൻ എന്ന ചിത്രം നടിയുടെ ജീവിതത്തിലെ വഴിത്തിരിവുകളിലൊന്നായി മാറി. ഊ ചിത്രത്തിലെ അഭിനയം നടിക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു. 1990 ൽ രേഖ ഡൽഹി സ്വദേശിയായ മുകേഷ് എന്നയാളെ വിവാഹം കഴിച്ചിരുന്നെങ്കിലും വിവാഹം കഴിഞ്ഞ് 1 വർഷം ആയപ്പോഴേക്കും മുകേഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button