GeneralLatest NewsNEWS

ഹോളിവുഡ് സൂപ്പര്‍ താരം ബ്രൂസ് വില്ലിസിന് ഡിമെന്‍ഷ്യ, ചികില്‍സകളൊന്നും കണ്ടെത്തിയിട്ടില്ലാത്ത അസുഖമാണെന്ന് കുടുംബം

എണ്‍പതുകളിലും തൊണ്ണൂറുകളിലും ലോക സിനിമയെ കീഴടക്കി വാണ താരങ്ങളില്‍ പ്രധാനിയായ ഹോളിവുഡ് സൂപ്പര്‍ താരം ബ്രൂസ് വില്ലിസിന് ഡിമെന്‍ഷ്യ എന്ന് സ്ഥിരീകരണം. തലച്ചോറിന്റെ മുന്‍ഭാഗത്തെയും വലതുഭാഗത്തെയും ബാധിക്കുന്ന ഫ്രണ്ടോ ടെംപൊറല്‍ ഡിമെന്‍ഷ്യ എന്ന രോഗമാണ് ബ്രൂസ് വില്ലിസിനെ ബാധിച്ചിരിക്കുന്നത്. സംസാരശേഷി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്‍ അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയിരുന്നു.

‘കൃത്യമായ രോഗ നിര്‍ണ്ണയം നടത്താനായതില്‍ ആശ്വാസം. സാധാരണ അറുപത് വയസില്‍ താഴെ പ്രായമുള്ളവരില്‍ കാണപ്പെടുന്ന രോഗമാണ് ബ്രൂസിനെ ബാധിച്ചത്. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും അങ്ങേയറ്റം നന്ദി. ഇപ്പോള്‍ ചികില്‍സകളൊന്നും കണ്ടെത്തിയിട്ടില്ലാത്ത അസുഖമാണിത്. ഭാവിയില്‍ ഈ സ്ഥിതിക്ക് മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു’-ബ്രൂസ് വില്ലിസിന്റെ കുടുംബം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ബ്രൂസിന്റെ ഭാര്യ എമ്മ ഹെമിങ്ങും രണ്ട് മക്കളും ആദ്യ ഭാര്യ ഡെമി മൂറും മൂന്ന് മക്കളുമാണ് വാര്‍ത്താക്കുറിപ്പില്‍ ഒപ്പുവച്ചിരിക്കുന്നത്.

‘ഡൈ ഹാര്‍ഡ്’, ‘ദ് സിക്സ്ത് സെന്‍സ്’, ‘അര്‍മാഗെഡോണ്‍’, ‘പള്‍പ് ഫിക്ഷന്‍’ തുടങ്ങിയ അനേകം സൂപ്പര്‍ ഹിറ്റുകള്‍ അദ്ദേഹത്തിന്റെ ഫിലിമോഗ്രഫിയില്‍ ഉണ്ട്. അഞ്ചു തവണ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിച്ച അദ്ദേഹം ഒരിക്കല്‍ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് എമ്മി നോമിനേഷനുകളില്‍ രണ്ട് തവണ പുരസ്കാരം നേടി. സിനിമയ്ക്ക് പുറത്ത് നടത്തിയ സാമൂഹിക ഇടപെടലുകളും ശ്രദ്ധേയമാണ്.

shortlink

Post Your Comments


Back to top button