GeneralLatest NewsMollywoodNEWSWOODs

പകലും പാതിരാവും ടീസർ പ്രകാശനം ചെയ്തു

സംഗീത സംവിധായകൻ സാം സി. എസ്സാണ് ഈ ചിത്രത്തിൽ പശ്ചാത്തല സംഗീതമൊരുക്കുന്നത്

ഏറെ ദുരൂഹതകൾ നൽകുന്ന രംഗങ്ങൾ കോർത്തിണക്കി പകലുംപാതിരാവവും എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പ്രകാശനം ഇന്ന് നടന്നു. അത്യാഗ്രഹവും ആർത്തിയുമാണ് സകല പ്രശ്നങ്ങൾക്കും കാരണം എന്ന ആ മുഖത്തോടെയെത്തുന്ന ടീസർ മലയാള സിനിമയിലെ ഏറെ ജനപ്രിയ താരങ്ങളായ സുരേഷ് ഗോപി. ടോവിനോ തോമസ്. ഉണ്ണി മുകുന്ദൻ എന്നിവരുടെ പേജിലൂടെ പ്രകാശനം നടത്തി. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീഗോകുലം മൂവീസിന്റ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്നു
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ ചിത്രത്തിൽ നായിക രജീഷാ വിജയനാണ്.

read also: പൈലറ്റ് തലചുറ്റി കിടക്കുകയാണെങ്കില്‍ വെള്ളം തളിക്കണ്ടേ, വിമാനത്തിന്റെ കോക്പിറ്റില്‍ കയറിയതിന് വിശദീകരണവുമായി ഷൈന്‍ ടോം

കെ.യു.മോഹൻ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) ദിവ്യദർശൻ, ബിബിൻ ജോരജ്, ഗോകുലം ഗോപാലൻ അമൽ നാസർ, തമിഴ് ജയ് ബീം, വഞ്ചിയൂർ പ്രവീൺ, ദീപക് ധർമ്മടം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കു പുറമേ ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. തിരക്കഥ – നിഷാദ് കോയ. സുജേഷ് ഹരിയുടെ വരികൾക്ക് പ്രശസ്ത ഫ്യൂഷൻ സംഗീതജ്ഞനായ സ്റ്റീഫൻ ദേവസ്സി ഈണം പകർന്നിരിക്കുന്നു.

തമിഴിലെ വൻകിട ചിത്രങ്ങമായ വിക്രത്തിന്റെ സംഗീത സംവിധായകൻ സാം സി. എസ്സാണ് ഈ ചിത്രത്തിൽ പശ്ചാത്തല സംഗീതമൊരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button