GeneralLatest NewsNEWSTV Shows

ബിഗ് ബോസ് അഞ്ചാം സീസണിലേയ്ക്ക് ‘ആറാട്ടണ്ണന്‍’ !! ഷോയില്‍ പങ്കെടുക്കാന്‍ ചില പ്രശ്നങ്ങളുണ്ടെന്നു സന്തോഷ് വര്‍ക്കി

താന്‍ ഇപ്പോള്‍ പിഎച്ച്ഡി ചെയ്യുകയാണ്.

ബിഗ് ബോസ് അഞ്ചാം സീസൺ ഉടനെത്തുമെന്നാണ് സൂചന. ചാനൽ ലോഗോ പുറത്തു വിട്ടതിനു പിന്നാലെ മത്സരാർത്ഥികളുടെ പ്രഡിക്ഷന്‍ ലിസ്റ്റുകളുമായി സോഷ്യൽ മീഡിയയിൽ ആരാധകർ നിറഞ്ഞു കഴിഞ്ഞു. ‘ആറാട്ടണ്ണന്‍’ സന്തോഷ് വര്‍ക്കി ബിഗ് ബോസ് അഞ്ചാം സീസണില്‍ മത്സരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍.

read also: അയാൾ കുഞ്ഞിനെ നശിപ്പിച്ചു, അവർ പുരുഷ വേശ്യകൾ: വിവാഹ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് നടി ചാർമിള

‘ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ഇതുവരെ ആരും വിളിച്ചിട്ടില്ല. ഷോയില്‍ പങ്കെടുക്കാന്‍ ചില പ്രശ്നങ്ങളുണ്ട്. താന്‍ ഇപ്പോള്‍ പിഎച്ച്ഡി ചെയ്യുകയാണ്. സ്‌കോളര്‍ഷിപ്പുള്ളത് കൊണ്ട് യുജിസിയുടെ ചില പ്രശ്നങ്ങളുണ്ട്. അമ്മ വീട്ടില്‍ ഒറ്റക്കാണ്. അങ്ങനെയുള്ള ചില പ്രശ്നങ്ങളുണ്ട്. ചിലപ്പോള്‍ ഷോയില്‍ പങ്കെടുക്കും’ എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

ബിഗ് ബോസ് സീസണ്‍ 5ല്‍ അഖില്‍ മാരാര്‍, യൂട്യൂബര്‍ വ്‌ളോഗര്‍മാരായ ചെകുത്താന്‍, സീക്രട്ട് ഏജന്റ്, കോക്ക് എന്നിവര്‍ മത്സരിക്കാൻ എത്തണമെന്നാണ് ആഗ്രഹമെന്നും സന്തോഷ് പറന്നു.

shortlink

Related Articles

Post Your Comments


Back to top button