GeneralLatest NewsMollywoodNEWSWOODs

കള്ളനും ഭഗവതിയും ടീസർ പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കള്ളനും ഭഗവതിയും. ചിത്രത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നിൽക്കുന്ന ‘മാത്തപ്പൻ’ എന്ന കള്ളൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങൾ അത്യന്തം നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു . ചിത്രം ഉടൻ പ്രദർശനത്തിനെത്തും

read also:  ‘കള്ളനും ഭഗവതിയും’: ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നർമ്മവും ഫാന്റസിയും ദൃശ്യ ഭംഗിയും ഇമ്പമാർന്ന ഗാനങ്ങളുമൊക്കെ കോർത്തിണക്കിയ ഈ ചിത്രം ഒരു പുതിയ അനുഭവമായിരിക്കും പ്രേക്ഷകർക്കെന്നാണ് റിപ്പോർട്ട്. സലിം കുമാർ, പ്രേംകുമാർ. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു.

കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.

ഗാനങ്ങൾ- സന്തോഷ് വർമ്മ, സംഗീതം- രഞ്ജിൻ രാജ്, ഛായാഗ്രഹണം- രതീഷ് റാം, എഡിറ്റിംഗ്- ജോൺ കുട്ടി, കലാസംവിധാനം- രാജീവ് കോവിലകം,പ്രെഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺടോളർ- രാജേഷ് തിലകം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ.

shortlink

Related Articles

Post Your Comments


Back to top button