GeneralLatest NewsMollywoodNEWSWOODs

ശബരിമലയില്‍ വന്ന ശല്യക്കാരെയും മതപരമായ അവകാശത്തിന് എതിരായി വന്ന രാഷ്ട്രീയ ശക്തികളെയുമാണ് ഉദ്ദേശിച്ചത്: സുരേഷ് ഗോപി

പറഞ്ഞത് ശബരിമലയെ കുറിച്ച്‌, രാഷ്ട്രീയത്തിന്റെ പേരിലോ മറ്റു മതങ്ങളുടെ പേരിലോ നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ നാശത്തിനായി പ്രാര്‍ഥിക്കും

അവിശ്വാസികളുടെ സര്‍വനാശത്തിനായി പ്രാര്‍ഥിക്കുമെന്ന് നടന്‍ സുരേഷ് ഗോപി പറയുന്നതായുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ പ്രസംഗത്തില്‍ വിശദീകരണവുമായി നടന്‍ സുരേഷ് ഗോപി രംഗത്ത്.

അവിശ്വാസികളുടെ സര്‍വനാശത്തിനായി പ്രാര്‍ഥിക്കുമെന്ന് പ്രസംഗിച്ചിട്ടില്ലെന്നും എഡിറ്റ് ചെയ്ത വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്. ശാപമോക്ഷത്തിന് പ്രാര്‍ഥിക്കുമെന്നാണ് പറഞ്ഞത്. അവിശ്വാസികളോട് അനാദരമില്ലെന്നും മറിച്ച്‌ പ്രചരിപ്പിക്കുന്നത് വിഷലിപ്ത ആഗ്രഹമുള്ളവരാണെന്നും സുരേഷ് ഗോപി സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.

read also: ഇനിയുള്ള കാലമത്രയും ഓര്‍ക്കാന്‍ എനിക്ക് ഈ നിമിഷങ്ങള്‍ മതി: ഷിജിലിയുടെ ആഗ്രഹം സഫലമാക്കി മോഹന്‍ലാല്‍

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘അടുത്തിടെ നടത്തിയ എന്റെ പ്രസംഗത്തില്‍ നിന്നുള്ള ഒരു വീഡിയോ ക്ലിപ് പ്രചരിക്കുന്നത് കണ്ടു. അത് എഡിറ്റ് ചെയ്തതാണ്. ഈ പ്രശ്നത്തെ പറ്റി അറിഞ്ഞയുടനെ പ്രതികരിക്കണമെന്നു തോന്നി. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂര്‍ണവുമായ ചിന്തകളെ ഞാന്‍ അനാദരിക്കുന്നില്ല, അത് ഞാന്‍ ഒരിക്കലും ചെയ്യില്ല. ഞാന്‍ അവരെക്കുറിച്ച്‌ സംസാരിച്ചിട്ടില്ല. എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള ചിലരുടെ വിഷലിപ്തമായ ആഗ്രഹം നടത്താനായി ആ പ്രസംഗത്തെ കഷണങ്ങളാക്കി മുറിക്കുകയായിരുന്നു.

‘ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ള എന്റെ മതത്തിന്റെ ആചാരങ്ങള്‍ നടത്തുന്നതിന് തടസം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റു മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ നാശത്തിനായി ഞാന്‍ പ്രാര്‍ഥിക്കും. ശബരിമലയില്‍ വന്ന ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയുമാണ് ഞാന്‍ ഉദ്ദേശിച്ചത്. അതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, തന്റെ രാഷ്ട്രീയം പ്രദര്‍ശിപ്പിക്കാന്‍ ഒരാളെയും അനുവദിക്കരുത്, ഞാന്‍ അതിനെ പൂര്‍ണമായും എതിര്‍ക്കുന്നു. എന്റെ ഉദ്ദേശ്യം ഞാന്‍ പറയട്ടെ, ആരും അത് വഴിതിരിച്ചുവിടേണ്ടതില്ല. ഇത് പറയുമ്ബോള്‍ എനിക്ക് അതില്‍ രാഷ്ട്രീയ ഉദ്ദേശ്യങ്ങളില്ലായിരുന്നു. അങ്ങനെ ഒരിക്കലും ചെയ്യില്ല’- സുരേഷ് ഗോപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button