നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വിസ്തരിക്കും. സംവിധായകന് ബാലചന്ദ്രകുമാര്‍ നല്കിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം നടന് ദിലീപിന്റെത് തന്നെയാണോ എന്ന് ഉറപ്പാക്കുകയാണ് കോടതി ലക്ഷ്യമിടുന്നത്.
read also: ആവശ്യത്തിന് വേണ്ടി സൗഹൃദങ്ങളുണ്ടാക്കുന്നയാളല്ല താൻ : നടൻ അനൂപ്
കേസില്‍ മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസില്‍ ആരെ വിസ്തരിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിയാകരുതെന്ന് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന് പറഞ്ഞു. ഈ വാദം അംഗീകരിച്ച് മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു.
Post Your Comments