GeneralLatest NewsNEWS

കല്‍പ്പന ചേച്ചിക്ക് ശേഷം അദ്ഭുതപ്പെടുത്തിയ നടി, ഈ വിയോഗം വിശ്വസിക്കാനാകുന്നില്ല: ജയറാം

ഇത്ര ചെറുപ്രായത്തില്‍ സംഭവിച്ച സുബി സുരേഷിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്ന് നടന്‍ ജയറാം. വളരെ ഞെട്ടിക്കുന്ന വാര്‍ത്തയാണിത്. ഈ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നും, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ന്യൂസ് 18നോട് ജയറാം പറ‍ഞ്ഞു.

ജയറാമിന്റെ വാക്കുകൾ :

‘സുഖമില്ലാതെ കിടക്കുന്നുവെന്നു പോലും അറിഞ്ഞിരുന്നില്ല. സിനിമയിലും സ്റ്റേജിലും ടിവി പോഗ്രാമുകളിലും മാക്സിമം പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന ആളാണ് സുബി. ഒരു ഓള്‍റൗണ്ടറെന്ന് പറയാം. ഇത്ര ചെറുപ്രായത്തില്‍ സംഭവിച്ച ഈ വിയോഗം വിശ്വസിക്കാനാകുന്നില്ല. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

കല്‍പ്പന ചേച്ചിക്ക് ശേഷം എന്നെ അദ്ഭുതപ്പെടുത്തിയ നടിയാണ് സുബി. ഒപ്പം അഭിനയിച്ച സിനിമകള്‍ കുറവാണെങ്കിലും നിരവധി സ്റ്റേജ് പരിപാടികളില്‍ ഒന്നിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതു കഥാപാത്രത്തെക്കുറിച്ച്‌ ചുരുങ്ങിയ സമയത്തിനുള്ളില്‍ പറഞ്ഞുകൊടുത്താലും അനായാസേന സുബി വേദിയില്‍ അവതരിപ്പിക്കും. സ്റ്റേജിലെ പ്രകടനത്തില്‍ സുബിക്ക് അപ്പുറത്തേക്ക് ഒരാളില്ല’.

shortlink

Related Articles

Post Your Comments


Back to top button