GeneralLatest NewsMollywoodNEWSWOODs

ശശിയും ശകുന്തളയും പ്രദർശനത്തിന്

മാർച്ചുമാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തും

എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൻ്റെ വൻ വിജയത്തിനു ശേഷം ആർ.എസ്.വിമൽ തിരക്കഥ രചിച്ച് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ശശിയും ശകുന്തളയും. നവാഗതനായ ബച്ചാൾ മഹമ്മദ്  ചിത്രം സംവിധാനം ചെയ്യുന്നു. കൊല്ലങ്കോട്,ചിറ്റൂർ, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം എഴുപതുകാലഘട്ടത്തിൻ്റെ പശ്ചാത്തലത്തിലൂടെ രണ്ടു ട്യൂട്ടോറിയൽ കോളജുകളുടെ പരസ്പര കലഹവും പ്രണയവുമൊക്കെ ഇതിവൃത്തമാകുന്നു.

read   also: കല്‍പ്പന ചേച്ചിക്ക് ശേഷം അദ്ഭുതപ്പെടുത്തിയ നടി, ഈ വിയോഗം വിശ്വസിക്കാനാകുന്നില്ല: ജയറാം

പുതുമുഖങ്ങളായ ഷാഹിൻ, ആമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ബാലാജി ശർമ്മ, അശ്വിൻകുമാർ, ബിനോയ് നമ്പ്യാല, സൂര്യ കൃഷ്ണാ, എന്നിവരും പ്രധാന താരങ്ങളാണ്.

സംഗീതം – പ്രകാശ് അലക്സ്.
പശ്ചാത്തല സംഗീതം -കെ.പി.
ഛായാഗ്രഹണം – വിഷ്ണുപ്രസാദ്.
എഡിറ്റിംഗ് – വിനയൻ.എം.ജെ.
കലാസംവിധാനം – വസന്ത് പെരിങ്ങോട്
മേക്കപ്പ് – വിപിൻ ഓമശ്ശേരി.കോസ്റ്റ്യും – ഡിസൈൻ – കുമാർ എടപ്പാൾ
സംഘട്ടനം – അഷറഫ് ഗുരുക്കൾ,

ആമി ഫിലിംസിൻ്റെ ബാനറിൽ, ആർ.എസ്.വിമൽ, സലാം താലിക്കാട്ട്, നേഹ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മാർച്ചുമാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തും

shortlink

Related Articles

Post Your Comments


Back to top button