GeneralLatest NewsNEWS

അന്ന് ആള്‍ വളരെ നെര്‍വസായിരുന്നു, സിനിമ റിലീസായ ശേഷമാണ് എന്നോട് ക്രഷുണ്ടായിരുന്നെന്ന് ആസിഫ് പറയുന്നത് : മംമ്ത

കഥ തുടരുന്നു എന്ന ചിത്രത്തിൽ അടുത്ത് നിന്നുള്ള ഷോട്ടുകളിൽ ആസിഫ് അലി വളരെ നെര്‍വസായിരുന്നു എന്നും സിനിമ ഹിറ്റായതിനു ശേഷമാണ് തന്നോട് ആസിഫിന് ക്രഷ് ഉണ്ടായിരുന്ന വിവരം തൻ അറിഞ്ഞതെന്നും നടി മംമ്ത മോഹന്‍ദാസ്. റെഡ് എഫ്‌എമ്മുമായുള്ള അഭിമുഖത്തില്‍ സംസാരിക്കവേ ആസിഫലിക്കൊപ്പമെത്തുന്ന മഹേഷും മാരുതിയും എന്ന സിനിമയെക്കുറിച്ചും മംമ്ത സംസാരിച്ചു. നടിമാര്‍ക്ക് വേണ്ടിയും കഥാപാത്രങ്ങളുണ്ടാക്കണമെന്നും ഹീറോയ്ക്ക് കിട്ടുന്ന പ്രാധാന്യം പലപ്പോഴും ഹീറോയിന്‍സിന് ലഭിക്കുന്നില്ലെന്നും നടി ചൂണ്ടിക്കാട്ടി.

താരത്തിന്റെ വാക്കുകൾ :

‘തുടക്ക കാലത്ത് മഞ്ജു ചേച്ചിക്ക് പ്രധാനപ്പെട്ട റോളുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പറയാം. എന്റെ കരിയറില്‍ അങ്ങനെ ആദ്യം കിട്ടിയത് ‘കഥ തുടരുന്നു’വിലെ വിദ്യാലക്ഷ്മിയായിരുന്നു. ‘അരികെ’യിലെ അനുരാധയും. ഈ കഥാപാത്രങ്ങള്‍ ഒരിക്കലും ഞാന്‍ മറക്കില്ല. കാരണം ആദ്യമായി പെര്‍ഫോമന്‍സില്‍ ചിന്തിച്ച്‌ തുടങ്ങിയത് ഈ കഥാപാത്രത്തില്‍ നിന്നാണ്.

നമുക്ക് സ്പേസ് തരണം. ഞാന്‍ എന്റെ റിയാക്ഷന്‍ തീര്‍ക്കുന്നതിന് പൃഥിരാജിന്റെ ഷോട്ചിലേക്ക് കട്ട് ചെയ്താല്‍ എവിടെയാണ് നമ്മളുടെ മൊമന്റ്. അത്തരം നിമിഷങ്ങള്‍ നടിമാര്‍ക്ക് ലഭിക്കുന്നില്ല. ഞാനത് കണ്ടിട്ടുണ്ട്. എന്റെ രണ്ട് മൂന്ന് റിയാക്ഷനുകള്‍ കട്ട് ചെയ്തു. ഹീറോയിന്‍സിനെയും ഉണ്ടാക്കേണ്ടതുണ്ട്. ഹീറോസിനെ നിര്‍മ്മിക്കുന്നതാണ്. അവര്‍ക്ക് ഡയലോഗ് കൊടുക്കുന്നു, ലോ ആങ്കിള്‍ ഷോട്ട് കൊടുക്കുന്നു. അതേ പോലെ ഹീറോയിന്‍സിനെയും ക്രിയേറ്റ് ചെയ്യാം.

ആസിഫും ഞാനും അയല്‍ക്കാരാണ്. അതിനാല്‍ അപരിചിതത്വം ഇല്ല. പക്ഷെ സ്ക്രീനില്‍ വീണ്ടും ഒരുമിച്ചെത്തുമ്പോൾ ഒരുപാട് മാറ്റങ്ങള്‍ ആസിഫിന് വന്നിട്ടുണ്ട്. കഥ തുടരുന്നു എന്റെ സിനിമയായിരുന്നു. അതിനകത്ത് ആസിഫ് വന്ന് മനഹോരമായ ഗാനരംഗം ചെയ്തു. അന്ന് ആസിഫിന് ഒരുപാട് കാര്യങ്ങള്‍ തോന്നിയേക്കാം. ഞാനപ്പോഴേക്കും കുറച്ച്‌ സിനിമകള്‍ ചെയ്തിട്ടുണ്ട്. ആസിഫിന് നല്ല ടെന്‍ഷനുണ്ടായിരുന്നു. പാട്ട് സീന്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടായിരുന്നു. അഭിനയം ഓക്കെ. ബൃന്ദ മാസ്റ്റര്‍ ഒരു സ്വീറ്റ് ഹാര്‍ട്ടാണ്. കലാ മാസ്റ്ററായിരുന്നെങ്കില്‍ ടോര്‍ച്ചര്‍ അനുഭവിച്ചേനെയെന്ന് ഞാനന്ന് ആസിഫിനോട് പറഞ്ഞു. ബൃന്ദ മാസ്റ്റര്‍ യൂസ് യുവര്‍ ഐസ് എന്ന് പറയുന്നുണ്ടായിരുന്നു. ആസിഫിന് ഉള്ളില്‍ ഫീലിംഗ്സുണ്ടെന്ന് അറിയാം. പക്ഷെ കണ്ണിലോട്ട് വരുന്നില്ല. അടുത്ത് നിന്നുള്ള ഷോട്ടുണ്ടായിരുന്നു. അന്ന് ആള്‍ വളരെ നെര്‍വസായിരുന്നു.

ആ സിനിമ റിലീസായി പാട്ട് ഹിറ്റായ ശേഷമാണ് എന്നോട് ക്രഷുണ്ടായിരുന്നെന്ന് ആസിഫ് ഏതൊയൊരു അഭിമുഖത്തില്‍ പറഞ്ഞത്. ഈയടുത്താണ് ആരോ അതെനിക്ക് ഷെയര്‍ ചെയ്തത്. സോ ക്യൂട്ട് എന്നായിരുന്നു എന്റെ പ്രതികരണം. അത് ഓര്‍മ്മിക്കാനുള്ള നല്ല നിമിഷമായിരുന്നു. ആസിഫ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മെച്വൂര്‍ ആവുന്നത് ഞാന്‍ കണ്ടു. അവന്റെ കുറച്ച്‌ സിനിമകള്‍ കണ്ടു. ആക്ടറെന്ന നിലയില്‍ ഇവോള്‍വ് ചെയ്തത് തിരിച്ചറിഞ്ഞു.

മഹേഷും മാരുതിയും ആദ്യം ചെയ്യാനിരുന്നത് കല്യാണി പ്രിയദര്‍ശനായിരുന്നു. കൊവിഡിന്റെ ബ്രേക്ക് വന്ന ശേഷമാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. മംമ്ത ചെയ്താല്‍ മാത്രം നില്‍ക്കുന്ന ക്യാരക്ടര്‍ ഒന്നുമല്ല. പക്ഷെ മെെ ബോസും ടു കണ്‍ട്രീസും എനിക്ക് വേണ്ടിയുണ്ടാക്കിയ കഥാപാത്രങ്ങളാണ്. ടു കണ്‍ട്രീസിന്റെയും മൈ ബോസിന്റെയും സെക്കന്റ് പാര്‍ട്ട് വന്നാല്‍ ഉറപ്പായും ചെയ്യും. ചര്‍ച്ച നടക്കുന്നുണ്ട്’

മൈ ബോസില്‍ ഞങ്ങളുടെ കോബിനേഷന്റെ വിജയം ടു കണ്‍ട്രീസിലുമെത്തി. ഈ രണ്ട് സിനിമകളുടെ വിജയവും അടുത്ത സിനിമയിലേക്കും എത്തണം. ഒരു വീക്ക് സ്ക്രിപ്റ്റ് വെച്ച്‌ അത് ചെയ്യാന്‍ പറ്റില്ല. ഞാന്‍ ദിലീപേട്ടനോട് പറയും നമ്മുടെ അടുത്ത കോംബിനേഷന്‍ ഒരു തരത്തിലും റിസ്കെടുക്കാന്‍ പറ്റില്ല, ഹാട്രിക് അടിക്കണമെന്ന്. അത് പോലുള്ള സ്ക്രിപ്റ്റുകള്‍ നോക്കുന്നുണ്ട്. രണ്ട് സ്ക്രിപ്റ്റ് ചർച്ചയിലുണ്ട്.’

shortlink

Related Articles

Post Your Comments


Back to top button