GeneralLatest NewsNEWS

മൂന്നു സംവിധായകർ ഒന്നിക്കുന്ന ‘നിഗൂഢം’ ചിത്രീകരണം ആരംഭിച്ചു

മൂന്നു സംവിധായകർ ഒത്തുചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഗൂഢം. ഈ ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി ഇരുപത്തിനാല് വെള്ളിയാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു. നവാഗതരായ അജേഷ് ആന്റെണി, അനീഷ് ബി ജെ, ബെപ്സൺ നോർബൽ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച സംവിധാനം ചെയ്യുന്നത്

ജി ആന്റ് ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ് എസ് കെ യാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയിൽ കീഴിലെ ഒരിടത്തരം വീട്ടിൽ ഫെബ്രുവരി ഇരുപത്തിനാല് വെള്ളിയാഴ്ച്ച പ്രശസ്ത നടൻ ഇന്ദ്രൻസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. ഇന്ദ്രൻസ് , സെന്തിൽ കൃഷ്ണ, ബേബി സ്വര അരുൺ, എന്നിവർ ആദ്യ രംഗത്തിൽ അഭിനയിച്ചു.

പ്രത്യേക ലഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കർ നടത്തുന്ന ഒരു യാത്രയും അതിലൂടെ തിരിച്ചറിയുന്ന നിഗൂഢതകളുടേയും ചലച്ചിത്രാവിഷ്ക്കാരണമാണീ ചിത്രം. അനൂപ് മേനോൻ, ഗൗതമി നായർ , റോസ്‌ലിൻ ജോളി, അരിസ്റ്റോ സുരേഷ്, ശിവകാമി, എന്നിവരും പ്രധാന താരങ്ങളാണ്.

പ്രദീപ് നായരാണ് ഛായാഗ്രാഹകൻ. ഗാനങ്ങൾ – കൃഷ്ണചന്ദ്രൻ, സംഗീതം – റോണി റാഫേൽ, എഡിറ്റിംഗ് – സോബിൻ സോമൻ, മേക്കപ്പ് – സന്തോഷ് വെൺ പകൽ, കോസ്റ്റ്യും ഡിസൈൻ – ബ്യൂസി ബേബി ജോൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ശങ്കർ എസ് കെ,ഫിനാൻസ് കൺട്രോളർ – സന്തോഷ് വെൺ പകൽ, പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ. തിരുവനന്തപുരത്ത് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്
ഫോട്ടോ – അജി മസ്ക്കറ്റ്.

shortlink

Related Articles

Post Your Comments


Back to top button