GeneralLatest NewsNEWS

അനൂപ് മേനോന്റെ ‘നിഗൂഢം’, ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

അനൂപ് മേനോനെ നായകനാക്കി നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി ജെ, ബെപ്സൺ നോർബെൽ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘നിഗൂഢം’ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ‘എ ടെയ്ൽ ഒഫ് മിസ്റ്റീരിയസ് ജേർണി’- നിഗൂഢമായ ഒരു യാത്രയുടെ കഥയെന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ .

ജി & ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ് എസ് കെ നിർമ്മിക്കുന്ന നിഗൂഢത്തിന്റെ ചിത്രീകരണം നാളെ തിരുവനന്തപുരത്ത് തുടങ്ങും. അനൂപ് മേനോനോടൊപ്പം ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം – പ്രദീപ് നായർ, സംഗീനം – റോണി റാഫേൽ, ഗാനങ്ങൾ – കൃഷ്ണ ചന്ദ്രൻ . സി.കെ, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ, കലാ സംവിധാനം. – സാബുറാം,, വസ്ത്രാലങ്കാരം – ബസി ബേബി ജോൺ, മേയ്ക്കപ്പ് – സന്തോഷ് വെൺപകൽ , എഡിറ്റിംഗ് – സുബിൻ സോമൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ – ശങ്കർ , എസ് കെ, ഫിനാൻസ് കൺട്രോളർ – സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ഹരി കാട്ടാക്കട, പ്രൊഡക്ൻ മാനേജർ – കുര്യൻ ജോസഫ്, സ്റ്റിൽസ് – അജി മസ്ക്കറ്റ് , മീഡിയ ഡിസൈൻ – പ്രമേഷ് പ്രഭാകർ .

shortlink

Related Articles

Post Your Comments


Back to top button