GeneralLatest NewsMollywoodNEWSWOODs

തൊഴിലിടത്തു നിന്നും മാറ്റി നിർത്തപ്പെട്ട അഞ്ചു വർഷത്തെ അപ്രഖ്യാപിത വിലക്കു മറികടന്ന് അവൾ തിരിച്ചു വരുന്നു: അരുൺകുമാർ

നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' സംവിധാനം ചെയ്യുന്നത്.

നീണ്ട അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയിൽ തിരിച്ചെത്തുന്നു. ഭാവനയും ഷറഫുദ്ദീനും നായികാ നായകന്മാരാകുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം ഈ മാസം 24 ന് പ്രദർശനത്തിനെത്തും. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ്  ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ സംവിധാനം ചെയ്യുന്നത്. നിരവധിപേരാണ് താരത്തിന് ആശംസയുമായി രംഗത്ത് എത്തുന്നത്.

read also: ഒരു കൂട്ടം പുരുഷന്‍മാര്‍ക്കൊപ്പം തനിച്ച്‌ ഡാന്‍സ് ചെയ്ത സുബിയെ വെറുതേ വിട്ടിട്ടുണ്ടാവുമോ? വൈറൽ കുറിപ്പ്

‘ഒരു ചലച്ചിത്ര താരത്തിന് ഒരു വർഷം എന്നതു പോലും ഒരു ആയുഷ്ക്കാലമാണ്. ഇവിടെയാണ് തൻ്റെ തൊഴിലിടത്തു നിന്നും മാറ്റി നിർത്തപ്പെട്ട അഞ്ചു വർഷത്തെ അപ്രഖ്യാപിത വിലക്കു മറികടന്ന് അവൾ തിരിച്ചു വരുന്നത്.. പ്രിയ ഭാവന അഭിനന്ദനങ്ങൾ, അഭിവാദനങ്ങൾ!’- മാധ്യമപ്രവർത്തകനും അധ്യാപകനുമായ അരുൺ കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button