GeneralLatest NewsNEWS

ഒരുപാട് തെളിവുകള്‍ കിട്ടി, നിയമപരമായി നീങ്ങുന്നു: തനിക്കെതിരെ ഗൂഢാലോചനയെന്ന് റോബിന്‍

ബിഗ് ബോസിലെ മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ഫാന്‍ ബേസുള്ള താരമാണ് റോബിന്‍ രാധാകൃഷ്‌ണന്‍. ആരാധകരുള്ള പോലെ തന്നെ റോബിന് ഹേറ്റേഴ്സും നിരവധിയാണ് കുറച്ച്‌ ദിവസം മുമ്പായിരുന്നു റോബിന്‍ – ആരതി പൊടി വിവാഹ നിശ്ചയം നടന്നത്. ഇപ്പോഴിത റോബിന്‍ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

148 അംഗങ്ങളുള്ള ബിഗ് ബോസ് പച്ച ഫൈറ്റിങ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ റോബിന് എതിരെ നടന്ന ഗൂഢാലോചനകളെ കുറിച്ചുള്ളതാണ് വീഡിയോ. റോബിനെ കുറിച്ച്‌ മാത്രമല്ല റോബിന്റെ ഭാവി വധു ആരതി പൊടിയെ കുറിച്ചും മോശം പരാമര്‍ശങ്ങള്‍ ഗ്രൂപ്പില്‍ നടന്നിട്ടുണ്ട്. ബിഗ് ബോസ് പച്ച ഫൈറ്റിങ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ റോബിനെ അടിക്കണമെന്നതടക്കമുള്ള വിദ്വേഷ പ്രചരണങ്ങളാണ് നടക്കുന്നത്. ചെരുപ്പൂരി അവന്റെ കവാലകുറ്റിക്ക് അടിക്കാനാണ് തോന്നുന്നതെന്നെല്ലാം കുറച്ച്‌ ചെറുപ്പക്കാര്‍ ഗ്രൂപ്പില്‍ വോയ്സ് നോട്ട് അയച്ച്‌ പറയുന്നതും വ്യക്തമായി കേള്‍ക്കാം.

‘റോബിന്‍ അല്ലെങ്കിലും കുറച്ച്‌ ഓവറാണ്. അവനായിട്ട് അവന്റെ വില കളഞ്ഞു കൊണ്ടിരിക്കുകയാണ്. എവിടെ ഏത് പരിപാടിക്ക് പോയാലും കുറെ അലറി വിളിച്ച്‌ കഴിഞ്ഞാല്‍ എന്തോ സംഭവമായി എന്നാണ് അവന്റെ ധാരണ.’ ‘സത്യം പറഞ്ഞാല്‍ ചെരുപ്പൂരി അവന്റെ കവാലത്ത് ഒന്ന് കൊടുക്കാനാണ് തോന്നുന്നത്. തിരുവന്തപുരത്ത് അനവധി ഉദ്ഘാടനങ്ങള്‍ക്ക് വന്നപ്പോഴും ഒരുമാതിരി അലറി വിളിച്ച്‌ സൈക്കോയെപ്പോലെയായിരുന്നു റോബിന്‍.’

‘കൈയ്യില്ലാത്തവനും കൈ കടം വാങ്ങിച്ച്‌ വെച്ച്‌ അടിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണ് റോബിന്റേത്. കല്യാണം കഴിക്കാന്‍ പോകുന്നത് എന്തോ ആക്രാന്തം പോലെയാണ് റോബിന്. കലിയാണ് റോബിനെ കാണുമ്പോൾ വരുന്നത്. ആഹാരം കണ്ടിട്ടില്ലാത്തവര്‍ ഭക്ഷണം കഴിക്കുന്നപോലെയാണ് ല്യാണം റോബിന്.’

‘ആദ്യരാത്രി ആരതി ഇവന്റെ അലര്‍ച്ച്‌ കേട്ട് ഇട്ടിട്ട് പോകാതിരുന്നാല്‍ മതി’. എന്നാണ് ഒരാള്‍ വാട്സ് ആപ്പ് ചാറ്റില്‍ പങ്കുവെച്ച്‌ ഓഡിയോയില്‍ പറഞ്ഞത്. മറ്റൊരാള്‍ ആരതി റോബിന്റെ ഫാന്‍സിനെ വെച്ച്‌ ഫേമസ് ആകാന്‍ ശ്രമം നടത്തുകയാണ് പറയുന്നതും കേള്‍ക്കാം.

‘പണ്ട് ആരതി പൊടി പാവമായിരുന്നു. ഇപ്പോള്‍ ആരതി റോബിന്റെ അതേ ട്രാക്കിലാണ്. പുള്ളിക്കാരിക്ക് മനസിലായി റോബിന്റെ ഫാന്‍സിനെ വെച്ച്‌ യൂസ് ചെയ്യാന്‍ പറ്റുമെന്ന്. ആരതിയും റോബിനെ സ്റ്റാറ്റസ് ഇട്ട് വൈരാഗ്യം തീര്‍‌ക്കുന്നുണ്ട്.’ എന്നാണ് മറ്റൊരാള്‍ ആരതി പൊടിയെ കുറിച്ച്‌ പറഞ്ഞത്. റോബിന്‍ എന്തിനാണ് പട്ടി ഷോ കാണിക്കുന്നതെന്നും ചോദിക്കുന്നതും റോബിന്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം.

തനിക്കെതിരെ ഇത്തരത്തില്‍ ഗൂഢാലോചനകള്‍ നടക്കുന്നതിനാല്‍ താന്‍ നിയമത്തിന്റെ വഴിക്ക് നീങ്ങാന്‍ പോവുകയാണെന്നാണ് റോബിന്‍ പറയുന്നത്. ഒരുപാട് തെളിവുകള്‍ കിട്ടി…. നിയമപരമായി നീങ്ങുന്നു…. എന്നാണ് വീഡിയോ പങ്കുവെച്ച്‌ റോബിന്‍ കുറിച്ചത്. താരത്തിന്റെ ആരാധകരും റോബിന് പിന്തുണ അറിയിച്ച്‌ എത്തിയിട്ടുണ്ട്. ‘ഡോക്ടര്‍… ഇന്നലെ നിങ്ങള്‍ക്ക് എതിരെ കോമഡിയായി വീഡിയോ ചെയ്തവര്‍ക്ക് എതിരെ കേസ് കൊടുക്കുക.’

‘ആരതി ഇത്രയും സൈബര്‍ അറ്റാക്ക് നേരിടേണ്ട ആവശ്യം എന്താണ്?. സത്യത്തില്‍ ഡോക്ടര്‍ അല്ലേ അതിന് പരിഹാരം കാണേണ്ടത്, നല്ല തീരുമാനമാണ് റോബിന്‍ നിങ്ങള്‍ തീര്‍ച്ചയായും ഇവര്‍ക്കെതിരെ കേസ് കൊടുക്കണം’ എന്നെല്ലാമാണ് റോബിനെ അനുകൂലിച്ച്‌ ആരാധകര്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button