GeneralLatest NewsNEWS

സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ പെണ്ണ് കാണാൻ ആളുകൾ വരും, ഏഴാം ക്ലാസ് മുതൽ കല്യാണാലോചന: അനുമോൾ

തന്റെ പുതിയ സീരീസ് ‘അയാലി’യിൽ കാണിച്ചിരിക്കുന്ന കാര്യങ്ങൾ യഥാർത്ഥ ജീവിതത്തിൽ നടക്കുന്നതാണെന്ന് അനുമോൾ. മുത്തുകുമാർ സംവിധാനം ചെയ്ത അയാലി വയസറിയിച്ച ശേഷം സ്കൂളിൽ പോവാൻ പറ്റാതിരിക്കുന്ന പെൺകുട്ടിയുടെ കഥയാണ്. ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനുമോൾ വികടൻ ചാനലിനോട്.

താരത്തിന്റെ വാക്കുകൾ :

കഥ കേട്ടപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ വിശ്വസിക്കില്ല, എന്റെ നാട്ടിലും ഇത് പോലെ നടക്കുന്നുണ്ടെന്ന്. എനിക്ക് ഏഴാം ക്ലാസ് മുതൽ പെണ്ണ് കാണൽ ചടങ്ങ് തുടങ്ങിയിരുന്നു. എത്ര ചെറിയ കുട്ടിയാണ് അന്ന്. അച്ഛൻ ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ചതാണ്. അതിനാൽ അമ്മയും സഹോദരിയും ആണുള്ളത്. അച്ഛനില്ലാത്തെ കുട്ടി, പെണ്ണുങ്ങൾ മാത്രമുള്ള വീട് എന്നൊക്കെ പറഞ്ഞ് വേ​ഗം കല്യാണം കഴിപ്പിക്കാൻ പറഞ്ഞു. ഞാനതിലൂടെ കടന്ന് പോയതാണ്.

ഇപ്പോഴും എന്റെ ​ഗ്രാമത്തിൽ സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ പെൺകുട്ടികളെ പെണ്ണ് കാണാൻ ആളുകൾ വരും. ഒരു ദിവസം തന്നെ രണ്ട് മൂന്ന് കുടുംബങ്ങൾ വന്ന് കണ്ട് പോവും. ഇതിനെതിരെ സംസാരിക്കണം എന്ന് കുറേ നാളായി ആലോചിക്കുന്നു. കറക്ടായി മുത്തു ഈ കഥയുമായി വന്നു. മുത്തൂ ഞാനിത് ചെയ്യുന്നെന്ന് പറഞ്ഞു.

ഞാൻ കോയമ്പത്തൂർ കോളേജിലാണ് പഠിച്ചത്. ആ സമയത്ത് കഴുത്തിന് ഷാൾ ഇടുന്ന ഒരു സ്റ്റെെൽ ഉണ്ടായിരുന്നു. ടൗണിൽ കൂടെ പോകവെ ആരാണെന്ന് പോലും അറിയില്ല, ഒരാൾ വന്ന് ഷാൾ വലിച്ച് താഴെയിട്ടു. എന്തിനാണിങ്ങനെ ഷാൾ ഇടുന്നതെന്ന് ചോദിച്ച്. അങ്ങനെ ഓരോരോ കാര്യങ്ങൾ അഭിമുഖീകരിച്ചാണ് എല്ലാ പെൺകുട്ടികളും മുന്നോട്ട് പോവുന്നത്’

ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം അത്യാവശ്യമാണ്, ആണായാലും പെണ്ണ് ആയാലും തെറ്റേതാ ശരിയേതാ എന്ന് മനസ്സിലാക്കാനുള്ള അളവിൽ വിദ്യാഭ്യാസം വേണം. ഫിസിക്സും കെമിസ്ട്രിയും അല്ല ഞാൻ പറയുന്നത്. എങ്ങനെ ജീവിക്കണം എന്ന് മനസ്സിലാക്കുക. നമുക്ക് ഒരു പാർട്ണർ വേണം. ഈ ആൾക്ക് എന്റെ ഹാൻഡിൽ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നോ അപ്പോൾ കല്യാണം കഴിക്കൂ’.

shortlink

Related Articles

Post Your Comments


Back to top button