GeneralLatest NewsMollywoodNEWSSocial Media

ജഗതി ചേട്ടന് വളരെ വിചിത്രമായ വീക്‌നെസുണ്ട്, ജീവിതമാണ് അത്തരത്തിലുള്ള ദൗര്‍ബല്യം സമ്മാനിച്ചത്: മുകേഷ്

ജഗതി ശ്രീകുമാറും കുടുംബവും ജാതിയുടെ പേരില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച്‌ സംസാരിച്ച്‌ മുകേഷ്. കലാ രംഗത്ത് ഉയര്‍ന്ന് വരാന്‍ ജഗതിയുടെ പിതാവ് ബുദ്ധിമുട്ടുകള്‍ സഹിച്ചെന്ന് മുകേഷ് സ്പീക്കിംഗ് യൂട്യൂബ് ചാനലില്‍ സംസാരിക്കവേ പറഞ്ഞു.

താരത്തിന്റെ വാക്കുകൾ :

ജഗതി ചേട്ടന് വളരെ വിചിത്രമായ വീക്ക്നെസുണ്ട്. അത് എങ്ങനെയുണ്ടായെന്നാണ് അച്ഛനിലൂടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. പെട്ടെന്ന് നോക്കുമ്പോള്‍ അതൊരു മൈനസ് അല്ലേ എന്ന് തോന്നും. പക്ഷെ ജീവിച്ച ജീവിതമാണ് അത്തരത്തിലുള്ള വിചിത്രമായ ദൗര്‍ബല്യം സമ്മാനിച്ചത്.

ജഗതിയുടെ അച്ഛന്‍ ജഗതി എന്‍കെ ആചാരി കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു കഥയെഴുതി. ഇത് പബ്ലിഷ് ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹം വന്നു. അദ്ദേഹം തിരുവനന്തപുരത്തുള്ള എല്ലാ പത്ര മാസികളിലും അച്ചടി ശാലകളിലും ഈ കഥയുമായി ചെന്നു. കഥ നന്ന് പക്ഷെ ഒരു ആശാരിയുടെ പേരില്‍ നമുക്കത് പ്രസിദ്ധീകരിക്കാന്‍ പറ്റില്ല. ആശാരിമാരുടെ കഥകളാണ് നിങ്ങളുടെ പത്രത്തിലെന്ന് പറഞ്ഞ് ആളുകള്‍ പരിഹസിക്കുമെന്ന്. ജാതി വേര്‍‌തിരിവുള്ള മോശപ്പെട്ട കാലഘട്ടമാണ്. ജഗതി ചേട്ടന്റെ അച്ഛന് വലിയ ദുഖമായി. ഭക്തിപരമായ കാര്യങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ഒരു മിഷനറിയിലെ പിതാവ് ഇത് വായിച്ചു. അദ്ദേഹം ആ കഥ പ്രസിദ്ധീകരിച്ചു. ലോകം കീഴടക്കിയ സന്തോഷത്തില്‍ ജഗതി ആചാരി പ്രസിദ്ധീകരിച്ച കഥ വീണ്ടും വീണ്ടും വായിച്ചു.

ലൊക്കേഷന്‍ ചങ്ങനാശേരി. വലിയൊരു പടം. എല്ലാവരും സംസാരിച്ച്‌ പുറത്തിരിക്കുമ്പോള്‍ ജഗതി ചേട്ടന്റെ മുഖം മാറി. ഒരു ചെറുപ്പക്കാരന്‍ അദ്ദേഹത്തെ കാണാന്‍ വരുന്നുണ്ട്. അയാളെ ‍ഞങ്ങളെ പരിചയപ്പെടുത്താതെ കുറച്ച്‌ മാറിയിരുന്നു സംസാരിച്ചു. അദ്ദേഹത്തിന് ഞങ്ങളോട് സംസാരിക്കണമെന്നുണ്ട്. ജഗതി ചേട്ടന്‍ അയാളുമായി ഭയങ്കര സംസാരമാണ്. അദ്ദേഹം ഇടയ്ക്ക് അയാളെ അടിക്കാന്‍ നോക്കുന്നുണ്ട്.

ഞങ്ങള്‍ക്കെല്ലാം ഭയങ്കര ഉത്കണ്ഠ. നാലാമത്തെ ദിവസവും ഇങ്ങനെ തന്നെ. മധു സാര്‍ പറഞ്ഞു മുകേഷ് നാളെ അതാരാണെന്ന് കണ്ടുപിടിക്കണമെന്ന്. ഇതിനിടെ ഒരു ദിവസം പെട്ടെന്ന് ജഗതി ചേട്ടന്‍ മറ്റൊരു ലൊക്കേഷനിലേക്ക് പോയി. ഞാന്‍ മധു സാറോട് പറഞ്ഞു ഒരു ചാന്‍സ് ഒത്തിട്ടുണ്ട്. ട്രെയ്നില്‍ വൈകുന്നേരം പോയ വിവരം ജഗതി ചേട്ടനെ കാണാന്‍ വരുന്നയാള്‍ക്ക് അറിയില്ല. അന്ന് ഫോണും കാര്യമാെന്നും ഇല്ലല്ലോ. എല്ലാവരും നോക്കിയിരുന്നു. അയാള്‍ ദൂരെ നിന്ന് വരുന്നു. ഞാന്‍ അയാളെ വിളിച്ചു. ജഗതി ചേട്ടന്‍ എന്നോടെല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. അത് വിശ്വസിച്ച അയാള്‍ ചില കാര്യങ്ങള്‍ പറഞ്ഞു.

കവിതയെഴുതുന്ന ആളാണിദ്ദേഹം. അത് തിരുത്തുമ്പോഴാണ് ജഗതി ചേട്ടന്‍ ഇയാളെ അടിക്കാനോങ്ങുന്നത്. അയാളുടെ പേര് തങ്കപ്പനാശാരി എന്നായിരുന്നു. അയാളെ പറഞ്ഞ് വിട്ടു. പിറ്റേ ദിവസം ജഗതി ചേട്ടന്‍ വന്നു. കാര്യം ചോദിച്ചപ്പോള്‍ ജഗതി ചേട്ടന്‍ മറുപടി നല്‍കി. അയാള്‍ ആശാരിയാണ് പാവപ്പെട്ട കുടുംബമാണ്. ഞങ്ങളുടെ സമുദായത്തില്‍ നിന്ന് ഒരു കവി ഉയര്‍ന്ന് വരട്ടെയെന്ന് കരുതി, ഞാനും അച്ഛനുമാെക്കെ എത്ര സ്ട്രഗിള്‍ ചെയ്തിട്ടാണ് കയറ് വന്നതെന്ന് പറഞ്ഞു. ഇനിയൊരാളെ സഹായിച്ചാല്‍ അവരും ഉയര്‍ന്ന് വരുമെന്ന ജഗതിചേട്ടന്റെ വലിയ ചിന്തയായിരിക്കാമത്.

shortlink

Related Articles

Post Your Comments


Back to top button