InterviewsLatest NewsMollywoodNEWS

ഞാന്‍ ഒരു സൗഹൃദ വലയത്തിന്റെയും ഭാഗമല്ല, അതു കൊണ്ടായിരിക്കാം അവസരങ്ങള്‍ കുറഞ്ഞത്: ആര്യ

തനിക്ക് അധികം സിനിമാ അവസരങ്ങള്‍ കിട്ടാത്തതു കൊണ്ടാണ് അഭിനയിക്കാത്തത് എന്ന് ആര്യ. അവതാരകയായി ഏറെ ശ്രദ്ധ നേടിയ താരം സിനിമയിലും സീരിയലുകളിലും സജീവമാണ്. എങ്കിലും അധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടില്ല. താൻ ഒരു സൗഹൃദവലയത്തിന്റെയും ഭാഗമല്ലാത്തതു കൊണ്ടായിരിക്കാം അവസരങ്ങള്‍ കുറഞ്ഞത് എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്യ പറയുന്നത്.

താരത്തിന്റെ വാക്കുകൾ :

ആരും വിളിക്കാറില്ല എന്നതാണ് സത്യം. എനിക്ക് അധികം സിനിമാ അവസരങ്ങള്‍ കിട്ടിയിട്ടില്ല. സൗഹൃദ വലയങ്ങളാണ് മലയാള സിനിമയെ കണക്ട് ചെയ്യുന്നതെന്നു തോന്നിയിട്ടുണ്ട്. അപ്പോള്‍ ആ കൂട്ടുകെട്ടില്‍ ആയിരിക്കും സിനിമകളൊരുങ്ങുക. അതുപക്ഷേ ഒരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കാനാകില്ല. ഓരോരുത്തരും അവര്‍ക്കു കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആളുകളെയായിരിക്കുമല്ലോ അഭിനയിക്കാന്‍ ക്ഷണിക്കുക.

ഞാന്‍ ഒരു സൗഹൃദ വലയത്തിന്റെയും ഭാഗമല്ല. ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം അവസരങ്ങള്‍ കുറഞ്ഞത്. എനിക്ക് നായികയായി അഭിനയിക്കണമെന്നൊന്നുമില്ല. കുഞ്ഞിരാമായാണത്തിലെ മല്ലിക എന്ന എന്റെ കഥാപാത്രം ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നതാണ്. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ എപ്പോഴും ഇഷ്ടമാണ്’.

shortlink

Related Articles

Post Your Comments


Back to top button