GeneralInterviewsKollywoodLatest NewsNEWS

നല്ല തിരക്കഥയും നല്ല ടീമും ലഭിക്കുന്നിടത്തോളം കാലം എല്ലാ ഭാഷകളിലും അഭിനയിക്കാന്‍ തയ്യാറാണ്‌ : റിതിക

‘ഇരുതി സുട്ര്’ എന്ന് തമിഴ് സിനിമയിലൂടെ മാധവന്റെ കൂടെ പ്രധാന വേഷത്തിലെത്തി ശ്രദ്ധേയായ നടിയാണ് റിതിക സിംഗ്. തുടർന്ന് ആണ്ടവന്‍ കട്ടളൈ’, ‘ഓ മൈ കടവുളെ’, ‘ഗുരു’, ‘നീവേവാരോ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ വേരുറപ്പിച്ച നടിയുടെ രണ്ടാം ഹിന്ദി ചിത്രം ‘ഇന്‍ കാര്‍’ ഒരുങ്ങുകയാണ്. ഇരുതി സുട്ര് സിനിമയുടെ ഹിന്ദി റീമേക്കിന് ശേഷം വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് ബോളിവുഡില്‍ തിരികെ വരുന്നത്.

ഹിന്ദിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വീകാര്യത താരത്തിന് സൗത്ത് ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്നും പ്രേക്ഷകരില്‍ നിന്നുമാണ് ലഭിക്കുന്നത് എന്നാണ് റിതിക പറയുന്നത്. താന്‍ മുംബൈയില്‍ നിന്നുള്ള ഒരു ഹിന്ദി പെണ്‍കുട്ടിയാണെങ്കിലും ഒരുപാട് ബന്ധങ്ങളോ ആളുകളോ ഇല്ലാതിരുന്നിട്ടും തമിഴ് സിനിമയില്‍ തനിക്ക് ലഭിച്ച സ്വീകരണം കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട് എന്നും റിതിക പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

താരത്തിന്റെ വാക്കുകൾ :

‘തമിഴ് സിനിമയില്‍ എനിക്ക് ലഭിച്ച സ്വീകരണം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. അവര്‍ എന്നെ ഇപ്പോഴും സ്വീകരിക്കുന്നു. ഞാന്‍ അവരോട് എന്നേക്കും നന്ദിയുള്ളവളായിരിക്കും, കാരണം ഞാന്‍ സംസാരിക്കാത്ത ഒരു ഭാഷയിലാണ് അഭിനയിച്ചത്. ഒരു മികച്ച നടിയാകാന്‍ എന്നെ ഇത് സഹായിച്ചു.

ഭാഷ ഒരു തടസ്സമല്ല, തിരക്കഥയും നല്ല ടീമുമാണ് പ്രധാനം.നല്ല തിരക്കഥയും നല്ല ടീമും ലഭിക്കുന്നിടത്തോളം കാലം എല്ലാ ഭാഷകളിലും അഭിനയിക്കാന്‍ ഞാന്‍ തയാറാണ്. ഹിന്ദിയില്‍ അത് സംഭവിക്കുന്നതിനായി കാത്തിരിക്കുകയാണ്, എല്ലാം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.’

 

shortlink

Post Your Comments


Back to top button