GeneralLatest NewsMollywoodNEWSWOODs

ഏറെ ദാരിദ്ര്യവും അതിലേറെ അവഗണനയും ഒക്കെ സഹിച്ച കലാഭവന്‍ മണി: കുറിപ്പുമായി വിനയൻ

മണി യാത്രയായിട്ട് ഏഴു വര്‍ഷം

മലയാളത്തിന്റെ പ്രിയ നടൻ കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഏഴ് വര്‍ഷം പിന്നിടുകയാണ്. ഈ ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണകള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളില്‍ നിന്നും അസാധാരണ കഴിവുകളാല്‍ മലയാള സിനിമയിലും മലയാളികളുടെ മനസിലും ഇടം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് വിനയന്‍ പറഞ്ഞു.

read also: ഞാൻ വഞ്ചിക്കപ്പെട്ടിട്ടില്ല, അത് മറ്റൊരു നടി : ശ്വേത മേനോന്‍

കുറിപ്പ് പൂർണ്ണ രൂപം,

‘മണി യാത്രയായിട്ട് ഏഴു വര്‍ഷം… സാധാരണക്കാരനില്‍ സാധാരണക്കാരനായ ആ അതുല്യകലാകാരന്റെ അകാലത്തിലുള്ള വേര്‍പാട് ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ വേദനയുടെ കനലെരിയുന്നു. ഏറെ ദാരിദ്ര്യവും അതിലേറെ അവഗണനയും ഒക്കെ സഹിച്ച് തന്‍േറതായ അസാധാരണകഴിവുകള്‍ കൊണ്ടു മാത്രം മലയാളസിനിമയിലും മലയാളികളുടെ മനസ്സിലും ഇടം നേടാന്‍ കഴിഞ്ഞ കലാഭവന്‍ മണിക്ക് ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്.

ഇതിനെയാണല്ലോ വിധി എന്നു നമ്മള്‍ പറയുന്നത്. ഇനിയൊരു ജന്മമുണ്ടങ്കില്‍ ഈ സ്‌നേഹഭൂമിയില്‍ ഇനിയും മണി ജനിക്കട്ടെ…. ആദരാഞ്ജലികള്‍’

shortlink

Related Articles

Post Your Comments


Back to top button