ബോളിവുഡ് താരം രൺദീപ് ഹൂഡയും ലിൻ ലൈഷ്റാമും ണിപ്പൂരിലെ ഇംഫാലിൽ നടന്ന ചടങ്ങിൽ വിവാഹിതരായി. മെയ്തേയ് ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
പരമ്പരാഗത മണിപ്പൂരി രീതിയിലുള്ള വസ്ത്രങ്ങളാണ് രൺദീപ് ധരിച്ചത്. പരമ്പരാഗത രീതിയിലുള്ള വസ്ത്രമാണ് ലിൻ ലൈഷ്റാമും ധരിയ്ച്ചത്. മണിപ്പൂരിലെ ഇംഫാലിലുള്ള റിസോർട്ടിലാണ് വിവാഹം നടന്നത്.
നിരവധി ഹിന്ദി ചിത്രങ്ങളിൽ ലിൻ പ്രവർത്തിച്ചിട്ടുണ്ട്. നസ്റുദ്ദീൻ ഷായുടെ ഡ്രാമ ഗ്രൂപ്പിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചതോടെയാണ് ഇരുവരും പ്രണയത്തിലായത്. വിനായക് സവർക്കറുടെ കഥ പറയുന്ന ചിത്രത്തിലാണ് രൺദീപ് പുതിയതായി അഭിനയിക്കുന്നത്.
Post Your Comments