GeneralLatest NewsMollywoodNEWSWOODs

വിജയ ചിത്രങ്ങളുടെ ലൊക്കേഷനായ കോഴിപ്പാറ ചർച്ച്

പൂർണ്ണമായും പള്ളിയ്ക്കുള്ളിൽ ചിത്രീകരിച്ച 'ഉണ്ണിയേശു മണ്ണിൽ വന്ന ശാന്തരാത്രി' എന്ന ഗാനം ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്.

പാലക്കാട് കൊല്ലങ്കോടിനടുത്തുള്ള പ്രശസ്തവും പുരാതനവുമായ കോഴിപ്പാറ ക്രൈസ്റ്റ് ദി കിംഗ് ചർച്ചിലാണ് ‘കള്ളനും ഭഗവതിയും’ സിനിമയിലെ നിർണ്ണായകമായ ചില രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ‘മൃഗയ’, ‘ഫോറൻസിക്’, ‘പച്ചമരത്തണലിൽ’, ‘ഹൃദയം’ തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. കള്ളന്റെയും ഭഗവതിയുടെയും കഥയ്ക്ക് ഈ പള്ളിയും സലിം കുമാർ അവതരിപ്പിക്കുന്ന പള്ളീലച്ചൻ കഥാപാത്രവും വളരെയേറെ പ്രാധാന്യമുള്ളതാണ്.

read also: രതിനിര്‍വേദം ഇറങ്ങിയപ്പോൾ ആറടി പൊക്കത്തിലുള്ള കട്ടൗട്ട്, ഇപ്പോള്‍ പത്തടിയുള്ള കട്ടൗട്ടും പാലഭിഷേകവും: നടി ശ്വേത മേനോന്‍

പൂർണ്ണമായും പള്ളിയ്ക്കുള്ളിൽ ചിത്രീകരിച്ച ‘ഉണ്ണിയേശു മണ്ണിൽ വന്ന ശാന്തരാത്രി’ എന്ന ഗാനം ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. സന്തോഷ്‌ വർമ്മയുടെ വരികൾക്ക് യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ രഞ്ജിൻ രാജാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ബിജു നാരായണനാണ് പാടിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവും പ്രശസ്ത നൃത്ത സംവിധായികയുമായ കലാ മാസ്റ്റർ, സംവിധായകനായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മനസ്സ് കണ്ടറിഞ്ഞ് വളരെ മനോഹരമായാണ് ഈ ഗാനത്തിന് ചുവടുകൾ നൽകിയിരിക്കുന്നത്.

ഒരു ക്രിസ്തുമസ് രാവിന്റെ പശ്ചാത്തലത്തിൽ പള്ളിയ്ക്കുള്ളിലും പുറത്തുമായി നടക്കുന്ന ചില സംഭവങ്ങൾ രസകരവും ഉദ്വോഗം നിറഞ്ഞതുമാണ്. ‘ദൃശ്യം’ ഉൾപ്പടെ നിരവധി സിനിമകളുടെ കലാ സംവിധായകനായ രാജീവ് കോവിലകമാണ് ഈ സിനിമയിലെ അതിശയപ്പെടുത്തുന്ന സെറ്റുകളൊരുക്കിയിരിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷണൻ അവതരിപ്പിക്കുന്ന കള്ളൻ മാത്തപ്പനും, അനുശ്രീയുടെ പ്രിയാമണിയും ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടുമുട്ടുന്നതും ഇവിടെ വെച്ചാണ്. തുടർന്ന് ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങൾക്ക് ഈ പള്ളിയും പരിസരവുമാണ് സാക്ഷിയാകുന്നത്.അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകളാണ് ഇവിടെയുള്ള ചിത്രീകരണത്തിന് ഭാഗമായിട്ടുള്ളത്.കരോൾ സംഘങ്ങളും, ബാന്റ് മേളക്കാരും, സാന്റയും,അനുയായികളും, നാട്ടുകാരും നിറഞ്ഞ ഒരു യഥാർഥ ക്രിസ്തുമസ് ആഘോഷരാവിന്റെ ദൃശ്യ ഭംഗിയാർന്ന രംഗങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് രതീഷ് റാമാണ്.

കോഴിപ്പാറ ക്രൈസ്റ്റ് ദി കിംഗ് ചർച്ച് വിജയ ചിത്രങ്ങളുടെ ഒരു ലൊക്കേഷനാണ്. പള്ളി അധികാരികളും മലയാളവും തമിഴും കലർന്ന ഭാഷ സംസാരിക്കുന്ന നാട്ടുകാരും നല്ല സപ്പോർട്ടാണ് നൽകിയത്.പള്ളിയുടെ പുനരുദ്ധാരണ ജോലികൾ തുടങ്ങുന്നതിനാൽ ഇനിയൊരു സിനിമയുടെ ചിത്രീകരണം ഇവിടെ ഉണ്ടാകുമോ എന്നറിയില്ല. എങ്കിലും കള്ളനും ഭഗവതിയിലെ കൊടുന്തറ എന്ന ഗ്രാമവും അവിടത്തെ ഈ പള്ളിയും ഈ ചിത്രം കാണുന്ന പ്രേക്ഷകന്റെ മനസ്സിൽ നിന്നും മായില്ല എന്നുറപ്പാണ്.

നർമ്മത്തിനൊപ്പം റിയാലിറ്റിയ്ക്കും ഫാന്റസിയ്ക്കും പ്രാധാന്യം നൽകിയാണ് കള്ളന്‍ മാത്തപ്പന്റെ ജീവിതം പകർത്തിയിരിക്കുന്നത്. അനുശ്രീ, ബംഗാളി താരം മോക്ഷ, സലിം കുമാർ, ജോണി ആന്റണി, രാജേഷ് മാധവ്, പ്രേം കുമാർ, ശ്രീകാന്ത് മുരളി, മാലാ പാർവതി,ജയപ്രകാശ് കുളൂർ, ജയകുമാർ, നോബി, ജയൻ ചേർത്തല, അൽത്താഫ്, ചെമ്പിൽ അശോകൻ, ജയശങ്കർ കരിമറ്റം തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.

ലൊക്കേഷൻ റിപ്പോർട്ടർ : അസിം കോട്ടൂർ

shortlink

Related Articles

Post Your Comments


Back to top button