GeneralInterviewsLatest NewsNEWSTV Shows

മലയാളം ബിഗ് ബോസാണ് എന്റെ പ്രധാന വിഷയം, ഇത് വലിയൊരു ബിസിനസായി മാറി: ആര്യ

പണ്ട് ബിഗ് ബോസിനോട് ഉണ്ടായിരുന്ന ഇഷ്ടമൊന്നും ഇപ്പോൾ തനിക്കില്ലെന്നും, പുറത്ത് ഇത് വലിയൊരു ബിസിനസായി മാറിഎന്നും നടിയും അവതാരികയുമായ ആര്യ. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

താരത്തിന്റെ വാക്കുകൾ :

അവതാരകനായ മോഹന്‍ലാല്‍ സല്‍മാനെ പോലെ ആയാല്‍ അദ്ദേഹത്തിന്റെ വീട് വരെ ആളുകള്‍ കത്തിച്ചേക്കും. പണ്ട് ബിഗ് ബോസിനോട് ഉണ്ടായിരുന്ന ഇഷ്ടമൊന്നും ഇപ്പോഴെനിക്കില്ല. അതിന്റെ കാരണം അറിയില്ല. മലയാളം ബിഗ് ബോസാണ് എന്റെ പ്രധാന വിഷയം. ആളുകള്‍ അതിനെ കാണുന്ന രീതിയാണ് പ്രശ്നം. എല്ലാവരും ഇതൊക്കെ വളരെ വ്യക്തിപരമായി എടുക്കുന്നു. പിന്നെ പുറത്ത് ഇത് വലിയൊരു ബിസിനസായി മാറി. പിആര്‍ വര്‍ക്കുകള്‍, യൂട്യൂബ് ചാനലുകള്‍ തുടങ്ങി എല്ലാവര്‍ക്കും വലിയൊരു മാര്‍ക്കറ്റായി ബിഗ് ബോസ് മാറി.

ഷോ യിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ബിഗ് ബോസില്‍ പോയാല്‍ തരംഗമായി മാറാന്‍ പറ്റുമെന്ന് അറിയാം. അതിന് എല്ലാം സെറ്റ് ചെയ്തിട്ടാണ് പോകുന്നത്. അങ്ങനെ പബ്ലിസിറ്റി നേടിയവര്‍ ഒരുപാടാണ്. ഇക്കാരണങ്ങള്‍ കൊണ്ട് പുതിയ സീസണ്‍ സമയമുണ്ടെങ്കില്‍ കാണും. എന്നാൽ അതിനായി കാത്തിരിക്കുന്നില്ല’.

shortlink

Related Articles

Post Your Comments


Back to top button