CinemaGeneralLatest NewsNEWS

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി അഞ്ജു ഞാനല്ല, പിന്നെ ആരാണ് അഞ്ജു കൃഷ്ണ അശോക്?

കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി അഞ്ജു കൃഷ്ണ താനല്ലെന്ന് നടി അഞ്ജു കൃഷ്ണ അശോക്. അറസ്റ്റിലായ നാടക നടിക്ക് അഞ്ജു കൃഷ്ണയുടെ പേരുമായി സാമ്യം വന്നതോടെ താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതോടെയാണ് പോലീസ് അറസ്റ്റ് ചെയ്ത നടി അഞ്‍ജു താനല്ലെന്ന് വ്യക്തമാക്കി താരം രംഗത്തെത്തിയത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആ നടി താനല്ല എന്ന് വ്യക്തമാക്കി കൊണ്ട് കഴിഞ്ഞ ദിവസം തന്നെ അഞ്ജു കൃഷ്ണ അശോക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.

എംഡിഎംഎയുമായി കേസില്‍ പിടിക്കപ്പെട്ട അഞ്ജു കൃഷ്ണ നാടക നടിയാണ്. കാമുകനായ ഷമീറിനൊപ്പം ഉണ്ണിച്ചിറ തോപ്പില്‍ ജങ്ഷനിലെ കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. 56 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ ഫ്‌ളാറ്റില്‍ നിന്നും പൊലീസ് കണ്ടെടുത്തത്.

അതേസമയം, മോഡലും അഭിനേത്രിയും ഒക്കെയാണ് അഞ്ജു കൃഷ്ണ അശോക്. 2019ല്‍ ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരള ആയിരുന്നു. 2020ല്‍ മിസ്സ് മില്ലേനിയല്‍ ടോപ് മോഡല്‍ ഫസ്റ്റ് റണ്ണറപ്പ് ആയി. 2021ല്‍ സ്റ്റാര്‍ മിസ്സ് ഫേസ് ഓഫ് ഇന്ത്യയിലും പങ്കെടുത്തിട്ടുണ്ട്. 2019ല്‍ ജിബു ജേക്കബ് സംവിധാനം ചെയ്ത ‘ആദ്യരാത്രി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്.

 

 

 

shortlink

Related Articles

Post Your Comments


Back to top button