GeneralLatest NewsNEWSTV Shows

മയക്കുമരുന്ന് കേസില്‍ മുൻ ബിഗ് ബോസ് താരം പിടിയില്‍

യൂട്യൂബർ ഷണ്‍മുഖ് ജസ്വന്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് കൈവശം വച്ച സംഭവത്തിൽ കേസില്‍ ബിഗ് ബോസ് താരം പിടിയില്‍. മുൻ തെലുങ്ക് ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥിയും യൂട്യൂബറുമായ ഷണ്‍മുഖ് ജസ്വന്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഷണ്‍മുഖിന്റെ സഹോദരൻ സമ്പത്ത് വിനയ് പ്രതിയായ പീഡന കേസിന്റെ അന്വേഷണത്തിനെത്തിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

read also: ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഇൻവസ്റ്റിഗേഷൻ: റഷീദ് പാറക്കലിൻ്റെ കുട്ടൻ്റെ ഷിനി ഗാമി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കാണിച്ച്‌ സമ്പത്ത് വിനയിയുടെ കാമുകി പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സമ്പത്തിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്നും മയക്കുമരുന്നു കണ്ടെടുത്തത്. ഒളിവിലായിരുന്ന സമ്പത്തും പിടിയിലായിട്ടുണ്ടെന്നു പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button