GeneralLatest NewsNEWSTV Shows

തൂങ്ങിമരിക്കാന്‍ തീരുമാനിച്ച തന്നെ രക്ഷിച്ചത് ആറ്റുകാല്‍ അമ്മ: ശോഭ വിശ്വനാഥ് പറയുന്നു

നാല് വര്‍ഷം ഞാന്‍ അനുഭവിച്ചു

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ചിരിക്കുകയാണ്. ജീവിതത്തോട് പൊരുതി മുന്നേറുന്ന ആക്ടിവിസ്റ്റും ഡിസൈനറും സംരംഭകയുമായ ശോഭ വിശ്വനാഥ് സീസണ്‍ 5 ലെ ഒരു മത്സരാര്‍ത്ഥിയാണ്.

വ്യക്തി വിരോധത്തിന്റെ പേരിൽ കഞ്ചാവ് കേസില്‍ കുടുങ്ങിയ ശോഭ തന്റെ ജീവിതത്തെക്കുറിച്ച് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കവെ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.

read also: നടിയുടെ പൊട്ടിക്കരഞ്ഞുള്ള ലൈവ് വീഡിയോ വൈറൽ: ആകാൻക്ഷയുടെ മരണത്തില്‍ കൂടുതൽ വെളിപ്പെടുത്തല്‍

ശോഭയുടെ വാക്കുകൾ ഇങ്ങനെ,

‘കടയുടെ പുനഃര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടുകൊണ്ട് ഇരിക്കുന്ന സമയത്താണ് ഒരു റെയ്ഡ് ഷോപ്പില്‍ നടക്കുന്നത്. കഞ്ചാവ് എന്റെ ഷോപ്പില്‍ നിന്നും പിടിച്ചെടുത്തു. എന്നെയും അറസ്റ്റ് ചെയ്തു. നിരപരാധിയാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും എത്ര പറഞ്ഞിട്ടും ആരും കേള്‍ക്കാന്‍ തയ്യാറായില്ല. നാനൂറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ടുമാസം ഞാന്‍ അതിന്റെ പിറകെ പോയി, ആറുമാസത്തിനുള്ളില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി. ഞാന്‍ ഒരു നോ എന്ന് പറഞ്ഞതാണ് ഇത്രയും വലിയ ക്രിമിനല്‍ സംഭവത്തിലേക്ക് ആ വ്യക്തിയെ തള്ളി വിട്ടത്. എന്നോട് പ്രണയം പറഞ്ഞു, എന്നാല്‍ ആ വ്യക്തി ശരിയല്ല എന്നുള്ളതുകൊണ്ടാണ് ഞാന്‍ അന്ന് നോ പറഞ്ഞത്.

ഞാന്‍ വിവാഹിതയാണ്. നാല് വര്‍ഷം ഞാന്‍ അനുഭവിച്ചു. അറേഞ്ചഡ് വിവാഹം ആയിരുന്നു. വീട്ടില്‍ ജാതകം ഒക്കെ നോക്കിയാണ് നടത്തിയത്. അദ്ദേഹം നല്ല അല്‍ക്കോഹോളിക് ആയിരുന്നു. നല്ല മര്‍ദ്ദനവും. അതിലൂടെ പോയ ആളുകള്‍ക്കെ അത് മനസിലാക്കാന്‍ ആകൂ. ഇപ്പോഴും ഡിവോഴ്സ് നടന്നിട്ടില്ല ആറുവര്‍ഷമായി ഞാന്‍ ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ഡിവോഴ്സ് തരാന്‍ റെഡിയല്ലാത്തത് ആണ് കാരണം. വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളും പ്രശ്നങ്ങളും കാരണം ഒരിക്കല്‍ ആത്മഹത്യാ ശ്രമം വരെ നടത്തി. പുള്ളിയുടെ ഉപദ്രവം സഹിക്ക വയ്യാതെ ആയതോടെയാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്. തൂങ്ങിമരിക്കാന്‍ ആണ് തീരുമാനിച്ചത്. എന്നാല്‍, ആറ്റുകാല്‍ അമ്മയാണ് എന്നെ രക്ഷിച്ചത്’- ശോഭ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button