GeneralLatest NewsMollywoodNEWSWOODs

മലയാള സിനിമയില്‍ ഇന്നേവരെ ആരും കൈ വെച്ചിട്ടില്ലാത്ത പ്രമേയവുമായി സന്തോഷ് പണ്ഡിറ്റ്

'ആതിരയുടെ മകള്‍ അഞ്ജലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു

പുതിയ സിനിമ പ്രഖ്യാപിച്ച്‌ നടന്‍ സന്തോഷ് പണ്ഡിറ്റ്. ‘ആതിരയുടെ മകള്‍ അഞ്ജലി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് സിനിമയുടേതെന്നും ചിത്രത്തില്‍ നൂറോളം അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ടെന്നും സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

read also: നമ്മുടെ ഭര്‍ത്താന്മാര്‍ സമ്മതിച്ചിരുന്നെങ്കില്‍ നിന്നെ ഞാന്‍ വിവാഹം ചെയ്‌തേനെ സുന്ദരി: സിതാര കൃഷ്ണകുമാറിന്റെ കുറിപ്പ്

പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ,

‘എന്റെ പുതിയ സിനിമയായ ‘ആതിരയുടെ മകള്‍ അഞ്ജലി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു. ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ സ്ത്രീകള്‍ കാമുകന്മാരുടെ കൂടെ പോയി, മക്കളെ ഉപേക്ഷിച്ചു പോയി, മക്കളെയും കൂട്ടി ആത്മഹത്യ ചെയ്തു എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ നാം കാണാറുണ്ട്. ഈ അവസരങ്ങളിലെല്ലാം ആ സ്ത്രീയെ നാം കുറ്റം പറയും. എന്നാല്‍ അതിന് മറ്റൊരു വശം കൂടിയുണ്ട്. അതാണ് ഈ ചിത്രം പറയുന്നത്. മലയാള സിനിമയില്‍ ഇന്നേവരെ ആരും കൈ വച്ചിട്ടില്ലാത്ത, ഇതേവരെ ആരും കേട്ടിട്ടില്ലാത്ത പുതിയ ഒരു പ്രമേയമാണ് ആതിരയുടെ മകള്‍ അഞ്ജലി എന്ന സിനിമയുടേത്’.

‘ഒരു സ്ത്രീയുടെ വിവിധ പ്രായങ്ങള്‍ പരിഗണിക്കുമ്പോള്‍ അവള്‍ ഏറ്റവും കൂടുതള്‍ പ്രതിസന്ധികളെ നേരിടുന്നത് 37 മുതല്‍ 47 വരെയുള്ള കാലയളവിലാണ്. ആ സമയങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഈ സിനിമ പറയുന്നത്. വളരെ പുതുമയുള്ള പ്രമേയമാണ്. നല്ല പാട്ടുകള്‍ സിനിമയിലുണ്ട്, വാണിജ്യ ഘടകങ്ങളുമുള്ള ചിത്രമാണ്. നൂറോളം പുതിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. എന്നാല്‍ ഗാനചിത്രീകരണം നടക്കുക കേരളത്തിന് പുറത്താണ്. എത്രയും വേഗത്തില്‍ സിനിമ പ്രേക്ഷകരുടെ മുന്നിലേയ്‌ക്ക് എത്തും’ എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button