GeneralLatest NewsMollywoodNEWSWOODs

ആ കഥാപാത്രത്തില്‍ നിന്ന് എന്നെ മാറ്റാന്‍ ശ്രീനിവാസന്‍ ശ്രമിച്ചു: സിദ്ധിഖ് പറയുന്നു

ണ്ടു സിനിമയുടെയും ലൊക്കേഷനിലേക്ക് ഓടി നടക്കുകയായിരുന്നു

നായകനായും വില്ലനായും മലയാളത്തിൽ പ്രേക്ഷക പ്രീതി നേടിയ താരമാണ് സിദ്ധിഖ്. സിനിമ മേഖലയില്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവച്ച സിദ്ധിഖിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു. സത്യന്‍ അന്തിക്കാടിന്റെ ചിത്രമായ സന്ദേശത്തെ കുറിച്ചാണ് സിദ്ദിഖ് തുറന്നു പറയുന്നത്. ശ്രീനിവാസന്‍ തിരക്കഥ എഴുതിയ ചിത്രമാണ് സന്ദേശം. ഇതില്‍ ഉദയഭാനു എന്ന കഥാപാത്രത്തെ സിദ്ദിഖ് ആയിരുന്നു അവതരിപ്പിച്ചത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

സന്ദേശം എന്ന സിനിമയിലേക്ക് അഭിനയിക്കാന്‍ ശ്രീനിവാസന്‍ വിളിച്ചത്, ഗോഡ് ഫാദര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ഡേറ്റ് കൊടുത്തതിന് ശേഷമായിരുന്നു. ഗോഡ് ഫാദര്‍ എന്ന സിനിമയിലേക്ക് അഭിനയിക്കാനുള്ള ഡേറ്റും കാര്യങ്ങളൊക്കെ നേരത്തെ ഉറപ്പിച്ചിട്ടുണ്ടായിരുന്നു. രണ്ട് സിനിമകളുടേയും ഷൂട്ടിംങ് ഒരേ സമയമായിരുന്നു. ആ സമയത്തായിരുന്നു ശ്രീനിവാസന്‍ വിളിച്ചിട്ട് നിങ്ങളെ ഒരു പടത്തില്‍ നിന്നും ഒഴിവാക്കുവാന്‍ സത്യന്‍ അന്തിക്കാട് സമ്മതിക്കുന്നില്ല എന്ന് പറഞ്ഞത്. ശ്രീനിവാസന്‍ തന്നോട് ഈ കാര്യം പറഞ്ഞ ഉടനെ തന്നെ ലാലിനോടും സിദ്ദിഖിനോടും ഇതിനെക്കുറിച്ച്‌ സംസാരിച്ചു.

read also: ‘ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്’, മധുവിന് വേണ്ടി ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്ന് മമ്മൂട്ടിയുടേതായിരുന്നു: കുറിപ്പ്

അവര്‍ ഇല്ല എന്ന് പറയണ്ട ആ സിനിമയില്‍ അഭിനയിക്കുവാന്‍ സമ്മതമാണെന്ന് പറയുവാന്‍ പറഞ്ഞു. രണ്ടു സിനിമയുടെയും ലൊക്കേഷനിലേക്ക് ഓടി നടക്കുകയായിരുന്നു ആ സമയത്ത്. സന്ദേശം എന്ന സിനിമയില്‍ ഇത്രയും നല്ല റോളാണ് കിട്ടിയിരിക്കുന്നത് എന്നും അത് പത്തുനാല്പത് വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആളുകള്‍ ഓര്‍മ്മിക്കേണ്ടതാണല്ലോ എന്നും ഈ സിനിമയിലെ റോള്‍ ഇത്രയും ശ്രദ്ധിക്കപ്പെടും എന്നോ ഞാന്‍ അന്ന് ചിന്തിച്ചിരുന്നില്ല ‘- സിദ്ദിഖ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button