GeneralLatest NewsMollywoodNEWSWOODs

കള്ളനും ഭഗവതിയിലെയും ‘ശ്രീമാതാ’ ഗാനം പുറത്തിറങ്ങി

 വരികൾ എഴുതിയത് സന്തോഷ് വർമ്മയാണ്

മലയാളം ചിത്രമായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ ‘ശ്രീമാതാ’ വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. മാർച്ച് 31ന് റിലീസ് ചെയ്ത ചിത്രം കേരളത്തിലെ തിയറ്ററുകളിൽ ഹൗസ് ഫുൾ ഷോകളോടെ വിജയകരമായി പ്രദർശനം തുടരുകയാണ്.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ചിത്രം മാത്തപ്പൻ എന്ന വിജയിക്കാത്ത കള്ളനും ഭഗവതിയും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ്. മോഷണത്തിൽ വിജയിക്കാത്ത കള്ളനായതിനാൽ മാത്തപ്പൻ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നു. എന്നാൽ അവിചാരിതമായി കണ്ടുമുട്ടുന്ന പ്രിയയിൽ നിന്നും വനത്തിനുള്ളിലെ ദേവി വിഗ്രഹത്തെക്കുറിച്ചു അറിയുന്ന മാത്തപ്പൻ അത് സ്വന്തമാക്കാൻ ശ്രമിക്കുന്നു. അതിനിടയിൽ മാത്തപ്പനൊപ്പം കൂടുകയാണ് ഭഗവതി. ആ സംഭവത്തിന് ശേഷം മാത്തപ്പന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ച കള്ളനും ഭഗവതിയും വിജയകരമായി മുന്നേറുകയാണ്.

Also Read:മാളികപ്പുറം സിനിമ രണ്ട് തവണ കണ്ടു, ഉണ്ണി മുകുന്ദന്‍ അത്ഭുതപ്പെടുത്തി: നടി മോക്ഷ

ബംഗാളി നടി മോക്ഷ ഭഗവതിയായും അനുശ്രീ പ്രിയയായും എത്തുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് മാത്തപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സലിംകുമാർ, ജോണി ആന്റണി, പ്രേംകുമാർ, രാജേഷ് മാധവൻ, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുല്ലൂർ, ജയൻ ചേർത്തല, മാലാ പാർവതി തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ഈണം നൽകിയത് രഞ്ജിൻ രാജാണ്  കെ വി അനിൽ ആണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. രതീഷ് റാം ഛായാഗ്രഹണം നിർവ്വഹിച്ചപ്പോൾ ജോൺ കുട്ടി എഡിറ്റിംഗ് നിർവ്വഹിക്കുന്നു. കലാസംവിധാനം രാജീവ് കോവിലകവും ശബ്ദസംവിധാനം സച്ചിൻ സുധാകരനും നിർവ്വഹിക്കുന്നു. ധന്യ ബാലകൃഷ്ണനാണ് വസ്ത്രാലങ്കാരം.

shortlink

Related Articles

Post Your Comments


Back to top button