CinemaLatest NewsWOODs

ബിജെപിയിലേക്ക് പോകുമെന്ന കിച്ച സുദീപിന്റെ വാക്കുകൾ എന്നെ വല്ലാതെ ഞെട്ടിച്ചു, പിന്നെ വേദനിപ്പിച്ചു: പ്രകാശ് രാജ്

കന്നഡ സിനിമയിലെ ഏറ്റവും മൂല്യമുള്ള താരമാണ് കിച്ച സുദീപ്

‍കന്നഡ സൂപ്പർ താരം കിച്ച സുദീപ് ബിജെപിക്ക് പിന്തുണ നൽകി രം​ഗത്ത് വന്നത് തന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞുവെന്ന് നടൻ പ്രകാശ് രാജ്. സൂപ്പർ താരമായ കിച്ചയിൽ നിന്നും ഇത്തരമൊരു നീക്കം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.

അടുത്ത മാസം നടക്കുന്ന കർണ്ണാടക ഇലക്ഷന് മുന്നോടിയായാണ് കിച്ച തന്റെ പിന്തുണ ബിജെപിക്കാണെന്ന് വെളിപ്പെടുത്തിയത്. കിച്ചയുടെ വെളിപ്പെടുത്തൽ എന്നെ ഞെട്ടിക്കുക മാത്രമല്ല, വേദനിപ്പിച്ചു കളഞ്ഞെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

കർണ്ണാടകയിലെ നിരാശരായ ഏതെങ്കിലും ബിജെപി പ്രവർത്തകർ പ്രചരിപ്പിക്കുന്ന അടിസ്ഥാനമില്ലാത്ത വാർത്തയായിരിക്കും ഇതെന്ന് ആദ്യം താൻ കരുതിപ്പോയെന്നാണ് പ്രകാശ് രാജ് പറയുന്നത്. എന്നാൽ സത്യമതല്ല എന്ന് മനസിലാക്കാൻ താൻ അൽപ്പം വൈകി പോയെന്നും പ്രകാശ്.

ആരെങ്കിലും ഉണ്ടാക്കിയ പ്രചരണം ആയിരിക്കും ഇതെന്നും എന്നാൽ കിച്ച നല്ല വിവേകമുള്ള പയ്യനാണ് ഇത്തരത്തിൽ ചിന്തിക്കുമോ എന്നായിരുന്നു പ്രകാശിന്റെ ചോദ്യം. അതേ സമയം പാർട്ടിക്കായി കർണ്ണാടകയിൽ പ്രചരണത്തിനടക്കം ഇറങ്ങുമെന്നും കിച്ച സുദീപ് വ്യക്തമാക്കി കഴിഞ്ഞു. കന്നഡ സിനിമയിലെ ഏറ്റവും മൂല്യമുള്ള താരമാണ് കിച്ച സുദീപ്.

shortlink

Related Articles

Post Your Comments


Back to top button