CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മികച്ച ജനപ്രിയ സിനിമക്കുള്ള മലയാളപുരസ്കാരം നേടി ‘തല്ലുമാല’

കൊച്ചി: മലയാളപുരസ്കാര സമിതിയുടെ മികച്ച ജനപ്രിയ സിനിമയ്ക്കുള്ള മലയാളപുരസ്കാരം ‘തല്ലുമാല’ എന്ന ചിത്രത്തിന് ലഭിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ, ചിത്രത്തിൻ്റെ സംവിധായകൻ ഖാലിദ് റഹ്‌മാന് ചലച്ചിത്ര നിർമ്മാതാവും ജേസി ഫൗണ്ടേഷൻ ചെയർമാനുമായ ജെജെ കുറ്റിക്കാടും, ചലച്ചിത്ര സംവിധായകൻ ഷാമോൻ ബി പറേലിലും ചേർന്ന് പുരസ്ക്കാരം സമർപ്പിച്ചു.

കേരളത്തിലെ യുവത്വം, തീറ്ററിൽ ആർപ്പുവിളികളോടെ സ്വീകരിച്ച ചിത്രമാണ് ‘തല്ലുമാല’. മികച്ച ദൃശ്യാവിഷ്കാരവും, സംഗീതവും വസ്ത്രാലങ്കാരത്തിലെ പുതുമയും സംവിധാന മികവും ചിത്രത്തെ മികച്ചതും ജനപ്രിയവുമാക്കി.

അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button