CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ‘അടി’യിലെ ഹരിശ്രീ അശോകൻ ആലപിച്ച ‘കൊക്കര കൊക്കര കോ’ ഗാനം പുറത്തിറങ്ങി

കൊച്ചി: ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘അടി’ ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിൽ ഹരിശ്രീ അശോകൻ ആലപിച്ച ‘കൊക്കര കൊക്കര കോ’ എന്ന ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് ഈണമിട്ടിരിക്കുന്നത്.

‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ‘ഇഷ്‌ക്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കും, പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണി: നിർമ്മാതാവിനെതിരെ പരാതി നൽകി സ്വസ്തിക

നിർമ്മാണം : ദുൽഖർ സൽമാൻ, ജോം വർഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ‌ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫൽ എഡിറ്റിംഗും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു.

ആര്‍ട്ട് : സുഭാഷ് കരുൺ, മേക്കപ്പ് : രഞ്ജിത് ആര്‍, ചീഫ് അസ്സോസിയേറ്റ് : സുനിൽ കര്യാട്ടുകര, ലിറിക്‌സ് : അൻവർ അലി, ഷറഫു, പ്രൊജക്റ്റ് ഡിസൈനർ : ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, അസ്സോസിയേറ്റ് ഡയറക്ടർ : സിഫാസ് അഷ്‌റഫ്, സേതുനാഥ് പദ്മകുമാർ, സുമേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : വിനോഷ് കൈമൾ, പിആർ : പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് : അനൂപ് സുന്ദരം, വിഎഫ്എക്സ് ആൻഡ് ടൈറ്റിൽ : സഞ്ജു ടോം ജോർജ്, സ്റ്റിൽസ് : റിഷാദ് മുഹമ്മദ്, ഡിസൈൻ : ഓൾഡ് മങ്ങ്സ്. എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button