GeneralLatest NewsNEWSWOODs

ബസൂക്ക: ഡിനോ ഡെന്നിസ് സംവിധായകൻ, മമ്മൂട്ടി നായകൻ

തിരക്കഥാകൃത്ത് കലൂർ ഡെന്നിസ്സിന്റെ പുത്രനാണ് ഡിനോ ഡെനിസ്

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ബസൂക്ക. ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു കൊണ്ടാണ് ഈചിത്രത്തിന്റെ അനൗൺസ്മെന്റ് നടത്തിയിരിക്കുന്നത്. നവാഗതനായ ഡിനോ ഡെന്നിസ്സാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസ്സിന്റെ പുത്രനാണ് ഡിനോ ഡെനിസ്.

തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഏറെ വിജയം നേടിയ കാപ്പ, ചിത്രീകരണം നടന്നു വരുന്ന, ടൊവിനോ തോമസ് നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നീ ചിത്രങ്ങൾക്കു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

read also: വിഷുക്കണിയുമായി തിർത്ഥം: മ്യൂസിക് ആൽബം പ്രേക്ഷകരിലേക്ക്

ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന തികഞ്ഞ ഹൈടെക്ക് മൂവിയായിരിക്കും ഈ ചിത്രം.പുതിയ തലമുറക്കാർക്ക്ഏറെ സ്വീകാര്യമായ ഒരു കഥാപാതത്തെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഗൗതം വാസുദേവ മേനോനും ഷൈൻ ടോം ചാക്കോയും ഈ ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിഥുൻ മുകുന്ദന്റേതാണ് സംഗീതം.

ഛായാഗ്രഹണം – നിമേഷ് രവി.
എഡിറ്റിംഗ് – നിഷാദ് യൂസഫ്.
കലാസംവിധാനം – അനീസ് നാടോടി.
പ്രൊജക്റ്റ് കൺട്രോളർ – സഞ്ജു ജെ.
പ്രൊജക്റ്റ് ഡിസൈനർ – ബാദുഷ.

ഏപിൽ ഇരുപത്തിമൂന്നിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും ബാംഗ്ളൂരിലുമായിട്ടാണ് പൂർത്തിയാകുക.

.

shortlink

Related Articles

Post Your Comments


Back to top button